scorecardresearch
Latest News

499 രൂപയുടെ 4ജി ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

ദിനംപ്രതി 1 ജിബി ഡാറ്റ എന്ന രീതിയില്‍ 91 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക

499 രൂപയുടെ 4ജി ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

പുതിയ പ്രീപെയ്ഡ് 4ജി ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 499 രൂപ റീച്ചാര്‍ജില്‍ 91 ജിബി ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ദിനംപ്രതി 1 ജിബി ഡാറ്റ എന്ന രീതിയില്‍ 91 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. നേരത്തേ കമ്പനി പ്രഖ്യാപിച്ച 459 രൂപ റീച്ചാര്‍ജ് ഓഫറിന് സമാനമാണ് ഇത്. 84 ദിവസത്തേക്ക് 84 ജിബി ആണ് 459 രൂപ റീച്ചാര്‍ജില്‍ ലഭിക്കുക.

നേരത്തേ 399 നിരക്കില്‍ ലഭ്യമായിരുന്ന ദന്‍ ദന ദന്‍ പ്ലാനാണ് കഴിഞ്ഞ ആഴ്ച്ച കമ്പനി പരിഷ്ക്കരിച്ചത്. അതേസമയം പ്ലാന്‍ അനുസരിച്ച്‌ ലഭ്യമായിരുന്ന സേവനങ്ങള്‍ എല്ലാം നിലനിര്‍ത്തിയിട്ടുണ്ട്. പ്രതിദിനം ഒരു ജിബി ഫോര്‍ ജിബി ഡേറ്റാ സേവനമാണ് ഈ പ്ലാന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ വോയ്സ് കോളും, എസ്‌എംഎസും സൗജന്യമാണ് എന്നതാണ് ഈ പ്ലാനിനെ കൂടുതല്‍ ജനപ്രിയമാക്കിയത്. ഇതിന് പുറമേ 28 ദിവസ കാലാവധിയുളള 149 രൂപ പ്ലാനിന്റെ സേവനം കൂടുതല്‍ ആകര്‍ഷണമാക്കി. ദീപാവലി ധമാക്കയോട് അനുബന്ധിച്ച്‌ പ്രതിദിനം ഫോര്‍ ജിബി ഡേറ്റയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പ്രതിദിനം ടു ജിബി ഡേറ്റയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reliance jio launches new rs 499 4g plan