റിയൽമി ഫോൺ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കൾക്കായി ജിയോ റിയൽമി യൂത്ത് ഓഫറുമായി റിലയൻസ് ജിയോ. റിയൽമി ഫോൺ വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 5,300 വരെയുളള ഓഫറുകളാണ് ജിയോ നൽകുന്നത്.
എല്ലാ റിയൽമി സ്മാർട്ഫോൺ ഉപയോക്താക്കൾക്കും ജിയോ റിയൽമി യൂത്ത് ഓഫർ ലഭിക്കും. ഈ ഓഫറിൽ റിയൽമി ഫോൺ വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്ക് 100 രൂപയുടെ 18 ഡിസ്കൗണ്ട് കൂപ്പണുകൾ മൈ ജിയോ ആപ്പ് വഴി ലഭിക്കും. ഈ ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ ജിയോയുടെ 299 രൂപയുടെ റീചാർജ് പ്ലാൻ ആക്ടിവേറ്റ് ചെയ്യണം. ഇതിനുപുറമേ ബുക്ക്മൈ ഷോയിലൂടെ രണ്ടു സിനിമാ ടിക്കറ്റുകൾക്ക് 50 ശതമാനം വീതം ഡിസ്കൗണ്ട് ലഭിക്കും. ക്ലിയർട്രിപ്പിലൂടെ 3,250 രൂപ ക്യാഷ്ബാക്കും കിട്ടും.
Read: റിയൽമി 3 പ്രോ, റിയൽമി C2 ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കി, വില അറിയാം
ഏതാനും ദിവസങ്ങൾക്കു മുൻപാണ് റിയൽമി തങ്ങളുടെ പുതിയ സ്മാർട്ഫോണായ റിയൽമി 3 പ്രോ പുറത്തിറക്കിയത്. റിയൽമി 3 പ്രോയ്ക്ക് രണ്ടു വേരിയന്റുകളാണുളളത്. 4 ജിബിയും 64 ജിബി സ്റ്റോറേജുമുളള വേരിയന്റും 6 ജിബി സ്റ്റോറേജും 128 ജിബി സ്റ്റോറേജുമുളള വേരിയന്റുമാണ്ണ് വിൽപനയ്ക്കെത്തിയത്. 4GB+64GB വേരിയന്റിന് 13,999 രൂപയും 6GB+128 GB വേരിയന്റിന് 16,999 രൂപയുമാണ് വില. ഫോണിന്റെ ആദ്യ വിൽപന ഏപ്രിൽ 29 ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലും Realme.com ലും തുടങ്ങും. അധികം വൈകാതെ തന്നെ ഓഫ്ലൈൻ സ്റ്റോറുകളിലും ഫോൺ വിൽപനയ്ക്കെത്തും.
ഗ്രേ, ബ്ലൂ, പർപ്പിൾ എന്നീ മൂന്നു നിറങ്ങളാണ് റിയൽമി 3 പ്രോയ്ക്കുളളത്. 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 6 ജിബിയാണ് റാം. 16 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. 5 മെഗാപിക്സലാണ് സെക്കൻഡറി ക്യാമറ. സെൽഫി ക്യാമറ 25 മെഗാപിക്സലാണ്. 128 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന 256 ജിബി വരെ കൂട്ടാം.