199 രൂപയ്ക്കും 299 രൂപയ്ക്കും പ്രീ പെയ്‌ഡ്‌ റീചാർജിൽ ദിവസവും 1.2 ജിബി, 2 ജിബി, 4 ജി ഡാറ്റകൾ നൽകുന്ന പുതുവൽസര ഓഫർ ജിയോ പ്രഖ്യാപിച്ചു. ഈ വിഭാഗത്തിൽ രാജ്യത്തു നിലനിൽക്കുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ് ജിയോയുടേത്. ജിയോയുടെ എതിരാളികളായ, വോഡഫോൺ, എയർടെൽ എന്നീ കമ്പനികളുടെ ദിവസേനയുള്ള 2 ജിബി ഡാറ്റക്ക് 300 രൂപയാണ് ഈടാക്കുന്നത്.

റിലയൻസിന്റെ പുതുവൽര ഓഫർ പ്രകാരം 199 രൂപയുടെ പ്ലാനിൽ 1.2 ജിബി ദിവസേന ഡാറ്റയോ അല്ലെങ്കിൽ 28 ദിവസത്തേക്ക് മൊത്തമായി 33.6 ജിബി 4 ജി ഡാറ്റയോ ആണ് ലഭിക്കുക. 299 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് 56 ജിബി ഡാറ്റ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് വോയ്‌സ് കാളുകൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. കൂടാതെ റിലയൻസ് ആപ്പുകളായ myjio, jiochat, jiocinema, jioTV, jioMusic, jioxpressnews തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കാനും കഴിയും.

എയർടെല്ലിന്റെ 199 രൂപയുടെ പ്ലാൻ പ്രകാരം 1 ജിബി, 3 ജി, 4 ജി ഡാറ്റകൾ 28 ദിവസത്തേക്ക് ലഭിക്കും. അൺലിമിറ്റഡ് എസ്ടിഡി, ലോക്കൽ, റോമിങ് കോളുകളും 100 എസ്എംഎസും ഉണ്ട്. 199 രൂപയുടെ ജിയോ പദ്ധതിയുമായി തട്ടിച്ചു നോക്കുമ്പോൾ 200 എംബി ഡാറ്റ കുറവാണ് ലഭിക്കുക.

എയർടെല്ലിന്റെ ദിവസേനയുള്ള 2 ജിബി ഡാറ്റ പദ്ധതിക്ക് 28 ദിവസത്തേക്ക് 349 രൂപയാണ് നിരക്ക്. ഫോൺവിളികളും എസ്എംഎസ്സും 199 രൂപയുടെ പദ്ധതിയുടേത് പോലെ തന്നെ. 28 ദിവസത്തേക്കുള്ള 1 ജിബി ഡാറ്റ പദ്ധതി വൊഡാഫോണിന് ഇല്ല. അതേസമയം, 458 രൂപയുടെ പദ്ധതിയിൽ 70 ദിവസത്തേക്ക് 1 ജിബി, 4 ജി, 3 ജി, 2 ജി ഡാറ്റകൾ ഉപഭോക്താവിന് ലഭിക്കും. ദിവസവും 1 ജിബി ഡാറ്റ ഉപഭോക്താവിന് ലഭിക്കുന്ന 509 രൂപയുടെ പദ്ധതിയും വൊഡാഫോണിന്‌ ഉണ്ട്. ദിവസവും 100 എസ്എംഎസുകളും, ലോക്കൽ, എസ്ടിഡി റോമിങ് കോളുകളും ഈ പദ്ധതിയിൽ സൗജന്യമായുണ്ട്. 348 രൂപയാണ് വൊഡാഫോണിന്റെ ദിവസേനയുള്ള 2 ജിബി ഡാറ്റയുടെ നിരക്ക്. 28 ദിവസം തന്നെയാണ് ഇതിന്റെയും കാലാവധി. മറ്റുള്ള പ്ലാനുകളിലേതു പോലെ ഫോൺകോളുകളും എസ്എംഎസ്സും സൗജന്യമായുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ