കോൺഫറൻസ് കോളിന് പുത്തൻ ആപ്പുമായി ജിയോ. ആൻഡ്രോയിഡ് ഫോണുകളിൽ ഉപയോഗിക്കാവുന്ന ജിയോ ഗ്രൂപ്പ് ടോക്കാണ് ജിയോ പുറത്തിറക്കിയിരിക്കുന്ന പുതിയ ഗ്രൂപ്പ് കോളിങ് ആപ്പ്. ജിയോ കണക്ഷനുള്ളവർക്ക് എൽടിഇ(വോൾട്) ഉപയോഗിച്ച് ഗ്രൂപ്പ് കോളിങ്ങിന് സഹായിക്കുന്നതാണ് പുതിയ ആപ്പ്ലിക്കേഷൻ.

ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ്ലിക്കേഷന്റെ ട്രയൽ ലഭ്യമാകും. ഒരേ സമയം പത്ത് ആളുകൾക്ക് സംസാരിക്കാൻ ജിയോ ഗ്രൂപ്പ് ടോക്കിലൂടെ സാധിക്കും. ഉപയോക്താക്കൾക്ക് അവരുടെ ജിയോ നമ്പറിൽ സൈൻ ഇൻ ചെയ്ത് ഈ അപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയും.

പത്ത് ആളുകളെ ഉൾപ്പെടുത്തിയുള്ള കോൺഫറൻസ് കോളിന് പുറമെ എച്ച് ഡി കോൺഫറൻസ് കോളിങും ആപ്ലിക്കേഷന്റെ പ്രത്യേകതയാണ്. വരിക്കാർ കോൺഫറൻസ് കോൾ നടത്തുമ്പോൾ, കോൾ നിയന്ത്രിക്കാനുള്ള അവസരവും അവർക്ക് ലഭിക്കും, അവിടെ അവർക്ക് വേറെ കോളറെ ചേർക്കാൻ കഴിയും, കൂടാതെ വ്യക്തിഗതമായി നിശബ്ദമാക്കനും, ഗ്രൂപ്പ് മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ