/indian-express-malayalam/media/media_files/uploads/2019/09/reliance-jio-fiber-broadband-jio-fiber-prices-start-at-rs-699-go-up-to-rs-8499-294629.jpg)
reliance-jio-fiber-broadband-jio-fiber-prices-start-at-rs-699-go-up-to-rs-8499-294629
Reliance Jio Fiber Broadband Plans, Price List: റിലയന്‍സ് ജിയോ ഫൈബര്‍ പ്ലാനുകള്‍ പ്രഖ്യാപിച്ചു. Rs 699 മുതല്‍ Rs 8,499 വരെയുള്ള പ്ലാനുകള്‍ ലഭ്യമാകും. അടിസ്ഥാന പാക്കേജില്‍ മാസം 100GB ഡാറ്റ ആയിരിക്കും ലഭിക്കുക. ഇതിനോടൊപ്പം 50 100GB ഡാറ്റ അധികം ലഭിക്കും. ഏറ്റവും വിലയേറിയ പ്ലാനില്‍ 1GBps സ്പീഡില്‍ 5000GB ഡാറ്റ ഒരു മാസം ലഭിക്കും. പ്ലാനുകള്‍ ഇപ്രകാരമാണ്
Read Here: Reliance JioFiber pricing
Reliance JioFiber plans announced: More details: ജിയോ ഫൈബര്‍: കൂടുതല്‍ വിവരങ്ങള്‍
100MBps സ്പീഡില്‍ ലഭിക്കുന്ന അടിസ്ഥാന പാക്കേജില്‍ 100GB +50GB ഡാറ്റയായിരിക്കും ഒരു മാസം ലഭിക്കുക. അടുത്തത് സില്‍വര്‍ പ്ലാന്‍ ആണ്. മാസം Rs 899 നല്‍കേണ്ടുന്ന ഈ പ്ലാനില്‍ 200GB + 200GB ഡാറ്റ ലഭിക്കും. സ്പീഡ് 100MBps ആയിരിക്കും. ഗോള്‍ഡ് പ്ലാന്‍ ആണ് അടുത്തത്. അതില്‍ Rs 1,299 രൂപയ്ക്ക് 500GB+250GB ഡാറ്റ ലഭിക്കും. 250Mbps ആയിരിക്കും ഈ പ്ലാന്‍ പ്രകാരം ലഭിക്കുന്ന സ്പീഡ്.
അടുത്തത് ഡയമണ്ട് പ്ലാന്‍ ആണ്. <പ്രതിമാസം Rs 2,499 രൂപയ്ക്ക് 1250GB + 250G ഡാറ്റ ആണ് ഇതില്‍ ലഭിക്കുക. സ്പീഡ് ആകട്ടെ, 500Mbps ആയിരിക്കും. അടുത്തത് ഏറ്റവും വിലയേറിയ പ്ലാനുകളില്‍ ഒന്നായ പ്ലാറ്റിനം പ്ലാന്‍ ആണ്. മാസം Rs 3,999 രൂപയ്ക്ക് 2500GB അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. സ്പീഡ് 1GBps ആയിരിക്കും. ടൈറ്റാനിയം പ്ലാന്‍ ആണ് ഏറ്റവും ഉയര്‍ന്നത്. അത് പ്രകാരം മാസം Rs 8,499 രൂപയില്‍ 5000GB FUP അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും. ഇതിലും സ്പീഡ് 1GBps ആയിരിക്കും.
Reliance JioFiber annual plan subscribers: What do you get free: റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ സബ്സ്രൈബ് ചെയ്താല്‍ സൗജന്യമായി ലഭിക്കുന്നത്
റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ സബ്സ്രൈബ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് ഇവയൊക്കെയാണ്.
- ജിയോ ഹോം ഗേറ്റ്വേ- Jio Home Gateway
- ജിയോ 4K സെറ്റ് ടോപ് ബോക്സ്- Jio 4K Set Top Box
- 4K or full HD Television Set - ഗോള്‍ഡ് പ്ലാന്‍ മുതല്‍ മുകളിലേക്ക് ഉള്ള ഉപഭോക്താക്കള്‍ക്ക് ആണ് ഇത് ലഭിക്കുക (Gold plan starts at Rs 1,299)
- OTT ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ജിയോ നല്‍കുന്നുണ്ട്
- എല്ലാ ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കും സൗജന്യ ലാന്‍ഡ് ലൈന്‍
ഈ സൗജന്യങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ വാര്‍ഷിക വരിക്കരായാല്‍ മാത്രമാണ് ലഭിക്കുക.
Reliance JioFiber: Free TV offer and how it works: റിലയന്‍സ് ജിയോ ഫൈബര്‍: ഫ്രീ ടിവി ഓഫര്‍
Reliance JioFiber: First-day, First-show movies, sports content: റിലയന്‍സ് ജിയോ ഫൈബര്‍: ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ സിനിമ, സ്പോര്‍ട്സ്
ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ സിനിമ, സ്പോര്‍ട്സ് എന്നിവ കാണാന്‍ ഉള്ള സൗകര്യം ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും. ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം വരിക്കാര്‍ക്കാണ് ഇത് ലഭ്യമാവുക. പ്രതിമാസം Rs 2,499, Rs 3999, Rs 8,499 എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ വില.
Reliance JioFiber: Free gaming, TV video calling: റിലയന്‍സ് ജിയോ ഫൈബര്‍: സൗജന്യ ഗേമിംഗ്, ടി വി വീഡിയോ കാള്‍
സൗജന്യ ഓണ്‍ലൈന്‍ ഗേമിംഗ്, ടി വി വീഡിയോ കാള്‍ എന്നിവയും ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വര്‍ഷം Rs 1200 രൂപയാണ് ഇതിന്റെ വില. വീട്ടിലും പുറത്തും കന്റെന്റ്റ് ഷെയറിംഗും ജിയോ ഫൈബര്‍ കണക്ഷന്‍ വഴി സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.