സെപ്റ്റംബർ അഞ്ചിന് ജിയോ ഫൈബർ സേവനം ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്ന് അടുത്തിടെയാണ് റിലയൻസ് ജിയോ പ്രഖ്യാപിച്ചത്. ഈ സേവനം ലഭിക്കാൻ ഉപയോക്താവ് എങ്ങനെ രജിസ്റ്റർ ചെയ്യണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്ന പ്ലാനിന്റെ വിശദാംശങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല

പ്രതിമാസം 700 രൂപ മുതൽ 10,000 രൂപവരെയുളള പ്ലാനുകളാണ് കമ്പനി പുറത്തിറക്കുകയെന്നാണ് വിവരം. ലാൻഡ്‌ലൈൻ ഫോൺ കണക്ഷൻ, ടിവി സെറ്റ്-ടോപ്പ് ബോക്സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബര്‍ കണക്ഷന്‍ ലഭിക്കുക. കമ്പനിയുടെ വാർഷിക പ്ലാൻ എടുക്കുന്നവർക്ക് എച്ച്ഡി അല്ലെങ്കിൽ 4K എൽഇഡി ടിവി, 4കെ സെറ്റ് ടോപ് ബോക്സ് എന്നിവ സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ജിയോ ഫൈബറിന് രജിസ്റ്റർ ചെയ്യേണ്ട വിധം

ജിയോ ഫൈബർ കണക്ഷൻ ലഭിക്കുന്നത് ഉപയോക്താക്കൾ ജിയോ ഫൈബർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. മൂന്നു ഘട്ടങ്ങളായാണ് രജിസ്റ്റർ ചെയ്യേണ്ടത്.

1. ജിയോ ഫൈബർ വെബ്സൈറ്റിൽ നിങ്ങളുടെ വിലാസവും മൊബൈൽ നമ്പരും ഇ-മെയിൽ ഐഡിയും നൽകുക.

2. ഇത്രയും വിവരങ്ങൾ നൽകി കഴിയുമ്പോൾ നിങ്ങളുടെ മൊബൈലിൽ ഒരു ഒടിപി ലഭിക്കും. വെരിഫൈ ചെയ്യാനായി ഈ ഒടിപി വെബ്സൈറ്റിൽ കൊടുക്കുക.

Read Also: ജിയോയുടെ വേഗതയ്‌ക്കൊപ്പം കുതിക്കാൻ കേരളവും; അഞ്ച് നഗരങ്ങളിൽ ഗിഗാ ഫൈബർ സേവനങ്ങൾ

3. അതിനുശേഷം വിലാസം ഒരിക്കൽക്കൂടി നൽകുക. ഇവിടെ നിങ്ങളുടെ സ്ഥലം മാപ്പില്‍ എവിടെയാണെന്ന് കൃത്യമായി നല്‍കണം. വീട്ടിലാണോ അതോ ഫ്ലാറ്റിലാണോ താമസിക്കുന്നതടക്കമുളള വിവരങ്ങളും നൽകണം.

നിങ്ങളെ തിരഞ്ഞെടുത്താൽ റിലയൻസ് ജിയോ ഉദ്യോഗസ്ഥൻ നിങ്ങളെ ഫോണിൽ വിളിക്കും. അവരുമായി സംസാരിച്ചശേഷം കണക്ഷൻ എടുക്കുന്നതു സംബന്ധിച്ച് ബാക്കി നടപടികൾ പൂർത്തിയാക്കാം. ഉദ്യോഗസ്ഥൻ നിങ്ങളെ നേരിൽ കാണാനെത്തുമ്പോൾ തിരച്ചറിയൽ രേഖകളുടെ ഒർജിനലും വിലാസം തെളിയിക്കുന്നതിനുളള രേഖയും നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook