scorecardresearch

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ ദീപാവലി സമ്മാനം

ദീപാവലി സ്‍പെഷ്യൽ ഓഫറിൽ 100 ശതമാനം ക്യാഷ് ബാക്കും കമ്പനി ഉറപ്പ് നൽകുന്നുണ്ട്

ഉപഭോക്താക്കളെ ഞെട്ടിച്ച് ജിയോയുടെ ദീപാവലി സമ്മാനം

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ജിയോ ഉപഭോക്താക്കൾക്കായി കമ്പനിയുടെ ദീപാവലി സമ്മാനം. ഒരു വർഷത്തെ പ്രീപെയ്ഡ് പ്ലാനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. 1699 രൂപയുടെ റീചാർജിൽ സൗജന്യ ഇന്റർനെറ്റ്, വോയ്സ് കോൾ, എസ്എംഎസ് സൗകര്യങ്ങൾ 356 ദിവസത്തേക്ക് ഉപയോഗിക്കാവുന്നതാണ്.

ഒകേടോബർ 18 മുതൽ നവംബർ 30 വരെയാണ് ഉപഭോക്താക്കൾക്ക് സ്‍പെഷ്യൽ ദീപാവലി ഓഫർ ജിയോ ഒരുക്കിയിരിക്കുന്നത്. ദീപാവലി സ്‍പെഷ്യൽ ഓഫറിൽ 100 ശതമാനം ക്യാഷ് ബാക്കും കമ്പനി ഉറപ്പ് നൽകുന്നു. മൈ ജിയോ അക്കൗണ്ടിലൂടെ ഡിജിറ്റൽ കൂപ്പണായി ആകും ക്യാഷ് ബാക്ക് ലഭിക്കുക.

പുതിയ പ്ലാനിലൂടെ എഫ്‍യൂപി പരിധികൾ ഇല്ലാതെ തന്നെ അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 മെസ്സേജുകളും ജിയോ ഉപഭോക്താക്കൾക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഇതിന് പുറമെ 1.5 ജിബി പ്രതിദിനം എന്ന കണക്കിൽ 547 ജിബി ഇന്റർനെറ്റ് ഡാറ്റയും ഒരു വർഷം ഉപയോഗിക്കാം. പ്രതിദിന ഉപയോഗം കഴിയുന്ന പക്ഷം ഇന്റർനെറ്റ് സ്‍പീഡ് സെക്കന്റിൽ 64 കെബിയായി കുറയും എന്ന് മാത്രം.

മൈ ജിയോ അക്കൗണ്ടിൽ നാല് ഡിജിറ്റൽ കൂപ്പണുകളുടെ രൂപത്തിലാകും ക്യാഷ്ബാക്ക് ലഭിക്കുക. 500 രൂപയുടെ മൂന്ന് കൂപ്പണും 200 രൂപയുടെ ഒരു കൂപ്പണും. ഈ കൂപ്പണുകൾ ഉപയോഗിച്ച് മൊബൈൽ റീചാർജുകൾ ചെയ്യാനും റിലയൻസ് ഡിജിറ്റൽ, റിലയൻസ് ഡിജിറ്റൽ എക്സപ്രസ്സ് മിനി സ്റ്റോറുകളിൽ പർച്ചേസ് നടത്താനും സാധിക്കും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reliance jio diwali offer get year long prepaid plan with 547gb data at rs