റിലയൻസ് ജിയോയുടെ ജിയോ സെലിബ്രേഷൻ വഴി 8 ജിബി സൗജന്യ ഡാറ്റ നേടാൻ അവസരം. നാലു ദിവസമാണ് സെലിബ്രേഷൻ പായ്ക്കിന്റെ കാലാവധി. ഇതുവഴി ഉപഭോക്താക്കൾക്ക് ദിവസവും 2 ജിബി വീതം 8 ജിബി സൗജന്യമായി ലഭിക്കും. ടെലികോം ടോക് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആക്ടീവ് പ്ലാൻ ഉപയോഗിക്കുന്ന പ്രൈം മെംബേഴ്സിന് മാത്രമാണ് ഈ സ്പെഷ്യൽ ഓഫർ ഉപയോഗിക്കാനാവുക. മൈ ജിയോ ആപ്പിലൂടെ ഉഭോക്താക്കൾക്ക് ഇത് പരിശോധിക്കാം. അർഹരായ ഉപഭോക്താക്കൾക്ക് അവരുടെ മൈ ജിയോ ആപ് അക്കൗണ്ടിൽ സൗജന്യ ഡാറ്റ ഓട്ടോമാറ്റിക്കലായി ആഡ് ചെയ്യപ്പെടും.

മൈ ജിയോ ആപ്പിലെ മൈ പ്ലാൻസ് സെക്ഷനിൽ ഉപഭോക്താക്കൾക്ക് സൗജന്യ ഡാറ്റ പരിശോധിക്കാം. അവിടെ ജിയോ സെലിബ്രേഷൻ പായ്ക്ക് ഓഫർ കാണാനാവും. മാർച്ച് 17 നാണ് ഓഫർ കാലാവധി കഴിയുക. ഉപഭോക്താക്കൾക്ക് അനുസരിച്ച് ഓഫർ കാലാവധിയിൽ മാറ്റമുണ്ട്. ജിയോ സെലിബ്രേഷൻ പായ്ക്ക് ആക്ടീവാണെങ്കിൽ കാലാവധി തീയതിയും സമയവും പ്ലാൻ സംബന്ധിച്ച മറ്റു വിവരങ്ങളും കാണാനാവും.

തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് അധിക ഡാറ്റ സൗജന്യമായി നൽകുന്ന ജിയോ സെലിബ്രേഷൻ പായ്ക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. കഴിഞ്ഞ ജനുവരിയിൽ പ്ലാൻ വീണ്ടും കൊണ്ടുവരികയും ഘട്ടം ഘട്ടമായി 10 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ വഴി നൽകുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook