scorecardresearch
Latest News

റിലയൻസ് ജിയോ സെലിബ്രേഷൻ ഓഫറിന്റെ കാലാവധി നവംബറിലേക്ക് നീട്ടി

നവംബർ മാസത്തിലേക്ക്​​ ഈ ഓഫർ നീട്ടിയതിലൂടെ ഉപഭോക്താവിന് 24 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും

റിലയൻസ് ജിയോ സെലിബ്രേഷൻ ഓഫറിന്റെ കാലാവധി നവംബറിലേക്ക് നീട്ടി

റിലയൻസ് ജിയോ സെലിബ്രേഷൻ ഓഫറിന്റെ കാലാവധി നീട്ടിയതായി റിപ്പോർട്ട്. സെപ്റ്റംബർ മാസത്തിലാണ് റിലയൻസ് ജിയോയുടെ രണ്ടാം വാർഷികം പ്രമാണിച്ച് ജിയോ സെലിബ്രേഷൻ ഓഫർ അവതരിപ്പിച്ചത്. രണ്ട് ഡാറ്റാ വൗച്ചറുകളാണ് ഈ ഓഫറിന്റെ പരിധിയിൽ വരുന്നത്. രണ്ട് ഓഫറിലും നാല് ദിവസത്തെ കാലാവധിയിൽ 8 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. സെപ്റ്റംബറിൽ അവതരിപ്പിച്ച ഓഫർ ഒക്ടോബറിലും ലഭിച്ചിരുന്നു.

ജിയോ സെലിബ്രേഷൻ ഓഫർ ഉപഭോക്താക്കൾക്ക് മൈജിയോ ആപ്പിലൂടെയാണ് ലഭിക്കുന്നത്. ജിയോ സെലിബ്രേഷൻ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ദിവസേന 2ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. നവംബർ മാസത്തിലേക്ക്​​ ഈ ഓഫർ നീട്ടിയതിലൂടെ ഉപഭോക്താവിന് 24 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും.

അടുത്തിടെ 448 രൂപയുടെ പ്രീപെയ്ഡ് പദ്ധതി ജിയോ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ 2ജിബി ഡാറ്റ സൗജന്യമായി 82 ദിവസത്തേക്ക് ലഭിക്കും. കൂടാതെ പരിധിയില്ലാതെ വോയ്സ് കോൾ, ദിവസേന 100 എസ്എംഎസ്, ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും സൗജന്യമായി ലഭിക്കും.

448 രൂപയുടെ പദ്ധതിയിൽ 91 ദിവസത്തെ കാലയളവിൽ 182 ജിബി ഡാറ്റ ലഭിക്കും. ഇത് കൂടാതെ ജിയോ 398 രൂപയുടെ പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 70 ദിവസത്തെ കാലാവധിയിൽ 140 ജിബി ഡാറ്റ ലഭിക്കും.

198 രൂപയുടെ പ്രീപെയ്ഡ് പദ്ധതിയിൽ ദിവസേന 2ജിബി ഡാറ്റ, പരിധിയില്ലാതെ വോയ്സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reliance jio celebration offer november 8gb data