കൊച്ചി: സ്മാർട് ഫോൺ ഉപഭോക്താക്കൾക്കായി ഓൾ-ഇൻ-വൺ സേവനങ്ങൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. സാധാരണ ജിയോ ഉപഭോക്താക്കൾക്കായി 222 രൂപയുടെയും 555 രൂപയുടെയും ഓൾ-ഇൻ-വൺ സേവനങ്ങൾ കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് പുതിയ റീചാർജ് സൗജന്യങ്ങളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ഓഫർ പ്രകാരം ജിയോ ഫോൺ ഉപയോക്താക്കൾക്ക് എല്ലാ അൺലിമിറ്റഡ് പ്ലാനുകളും, സേവനങ്ങളും ഒറ്റ പ്ലാനിൽ ലഭ്യമാക്കും. 30 രൂപയ്ക്കു ഡേറ്റ ഇരട്ടിയാക്കാനുള്ള സൗകര്യവും ഉണ്ടാകും. നിലവിലുള്ള എല്ലാ പ്ലാനുകളും തുടർന്നു പോകും.

75 രൂപയുടെ പ്ലാൻ:
ഏറ്റവും കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് കോളുകളും, ഡേറ്റയും നൽകുന്നതാണ് ജിയോയുടെ 75 രൂപയുടെ പ്ലാൻ. ദീപാവലി ഉൽസവകാല ഓഫർ ആയി ജിയോ ഫോണുകൾക് 50 ശതമാനം വിലകുറച്ച് 699 രൂപയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്.

3 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

125 രൂപയുടെ പ്ലാൻ

14 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോൺ നമ്പറുകളിലേക്കു 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

155 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു ഫോണുകളിലേക്ക് 500 മിനിറ്റ് ഓഫ്‌നെറ്റ് കോൾ ടൈം.

185 രൂപയുടെ പ്ലാൻ

25 ജിബി ഡേറ്റ, ജിയോ ഫോണുകളിലേക്ക് സൗജന്യ കോൾ, മറ്റു നമ്പറുകളിലേക്കു 500 മിനിറ്റ് കോൾ ടൈം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook