/indian-express-malayalam/media/media_files/uploads/2022/08/Mukesh-Ambani-Reliance.jpg)
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ 5ജി നെറ്റ്‌വര്‍ക്ക് സേവനം ദീപാവലി മുതല്‍. ഇന്നു നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണു പ്രഖ്യാപനം നടത്തിയത്.
ഒക്ടോബറില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ 5ജി ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ കൃത്യമായ തീയതി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2023 ഡിസംബറോടെ 5ജി രാജ്യവ്യാപകമായി അവതരിപ്പിക്കുമെന്നും ജിയോ അറിയിച്ചു.
5ജി ഉള്‍പ്പെടെ നിരവധി വമ്പന്‍ വെളിപ്പെടുത്തലുകളാണ് 45-ാമതു വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി നടത്തിയിരിക്കുന്നത്.
വീടുകളിലും ഓഫീസുകളിലും അള്‍ട്രാ-ഹൈ ഫൈബര്‍ പോലുള്ള വേഗത വാഗ്ദാനം ചെയ്യുന്ന എയര്‍ ഫൈബര്‍ സേവനമൊണു മറ്റൊരു സുപ്രധാന പ്രഖ്യാപനം. ഫൈബര്‍ കേബിളുകള്‍ ആവശ്യമില്ലാത്ത വയര്‍ലെസ് പ്ലഗ്-ആന്‍ഡ്-പ്ലേ 5ജി ഹോട്ട്സ്പോട്ടാണു ജിയോ ഫൈബര്‍.
ഗൂഗിളുമായി സഹകരിച്ച് ജിയോ 5ജി സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കുമെന്നും റിലയന്‍സ് പ്രഖ്യാപിച്ചു. പുതിയ ജിയോക്ലൗഡ് പിസിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. ഉപയോഗിക്കുന്നതിനു മാത്രം പണം നല്‍കുകയെന്ന മോഡലുള്ള ചെറിയ, മാക് മിനി പോലെയുള്ള ഉപകരണമാണിത്.
മെറ്റ, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ക്വാല്‍കോം എന്നിവയുമായി ചേര്‍ന്ന് സംയുക്ത സഹകരണം വിപുലമാക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിലയന്‍സ് അറിയിച്ചു. ഗൂഗിളുമായി ചേര്‍ന്ന് താങ്ങാനാവുന്ന വിലയുള്ള 5ജി അധിഷ്ഠിത സ്മാര്‍ട്ട്ഫോണുകള്‍ വികസിപ്പിക്കും. മെറ്റയ്ക്കൊപ്പം, ഇമ്മേഴ്സീവ് ടെക്നോളജിയും മെറ്റാവെഴ്സും വികസിപ്പിക്കാന്‍ ജിയോ പ്രവര്‍ത്തിക്കുകയാണ്. 5 ജിക്കായി ക്വാല്‍കോമുമായി ചേര്‍ന്ന്, രണ്ടാമത്തെ മൊബൈല്‍ ചിപ്പ് ടൈറ്റാന്‍ വികസിപ്പിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.
5ജി സേവനങ്ങള്‍ക്കായി 25 ബില്യണ്‍ ഡോളര്‍ ചെലവഴിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണു റിലയന്‍സ് പറഞ്ഞിരിക്കുന്നത്. 420 ദശലക്ഷത്തിലധികം വരിക്കാരുള്ള കമ്പനി, 2023 അവസാനത്തോടെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും 5ഏ സേവനങ്ങള്‍ വ്യാപിപ്പിക്കും. 700, 800, 1800, 3300 മെഗാഹെടസ്, 26 ജിഗാഹെടക്‌സ് ബാന്‍ഡുകളുടെ സ്‌പെക്ട്രം 20 വര്‍ഷത്തേക്ക് 88.0078 കോടി രൂപയ്ക്ക് അടുത്തിടെ നടന്ന ലേലത്തില്‍ റിലയന്‍സ് സ്വന്തമാക്കിയിരുന്നു.
കണക്റ്റിവിറ്റി നല്‍കുന്നതിന് 4ജിയെ ആശ്രയിക്കുന്ന നോണ്‍-സ്റ്റാന്‍ഡലോണ്‍ 5ജിക്കു പകരം ജിയോ 5ജി സ്റ്റാന്‍ഡലോണ്‍ ഉപയോഗിക്കുമെന്നത് ശ്രദ്ധേയമാണ്. ഇത് വേഗതയേറിയ കണക്റ്റിവിറ്റി വേഗതയ്ക്കും വൈകല്‍ കുറയ്ക്കുന്നതിനും സഹായകരമാവും. 5ജി കണക്റ്റിവിറ്റി വിശേഷാധികാരമുള്ളവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തില്ലെന്നും കൂടുതല്‍ താങ്ങാനാകുന്നതായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുകേഷ് അംബാനി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.