ജിയോ പ്രൈം ഉപയോക്താക്കൾക്ക് രണ്ട് പ്ലാനുകളിൽ 309 രൂപയ്ക്ക് 60 ജി ബി ഡാറ്റാ പ്രതിമാസം ലഭിക്കുന്നതും 509 രൂപയ്ക്ക് 120 ജിബി ഡാറ്റാ കിട്ടുന്നതുമായിരുന്നു. പുതുക്കിയ  ഓഫറിൽ അഞ്ച് പ്ലാനുകളാണ്. ഇതിൽ 309 രൂപയ്ക്ക് 30 ജീബി ആയിരിക്കും പ്രതിമാസം ലഭിക്കുക. ദിവസേന ഒരു ജി ബി പരിധി വച്ചാണ് മാസം 30 ജിബി എന്ന കണക്ക്. 409 രൂപയ്ക്ക് പ്ലാനിൽ മാസം 20 ജി ബിയാണ് പക്ഷേ ഇതിൽ ദിവസം ഉപയോഗിക്കുന്ന ഡാറ്റയുടെ കാര്യത്തിൽ പരിധിയില്ല. 509 രൂപയുടെ പദ്ധതിയിൽ ദിവസേന രണ്ട് ജിബി പരിധിവച്ച് മാസം 60 ജിബി വരെയാണ് ലഭിക്കുക. 799 രൂപയുടെ പദ്ധതിയിൽ ദിവസേന മൂന്ന് ജി ബി വച്ച് മാസം 90 ജി ബി ലഭിക്കും. 999 രൂപയുടെ പദ്ധതിയെടുക്കുകയാണെങ്കിൽ ദിവസ ഡാറ്റാ പരിധിയില്ലാതെ മാസം 60 ജി ബി ലഭിക്കും.

പ്രീ പെയ്ഡ് കണക്ഷനാണെങ്കിൽ ആഴ്ചകളും മാസങ്ങളും കണക്കിലെടുക്കുന്ന ഒമ്പത് പ്ലാനുകളാണ് ഉളളത്. ഏറ്റവും കുറഞ്ഞ താരിഫ് ഏഴു ദിവസത്തേയ്ക്ക് 52 രൂപയ്ക്ക് 1. 05 ജിബി ഡാറ്റ. ഏറ്റവും വിലപിടിപ്പുളള പ്ലാൻ 4,999 രൂപയ്ക്ക് 360 ദിവസത്തേയ്ക്ക് 350 ജി ബി ഡാറ്റയുമായിരിക്കും. മാസം കണക്കാക്കിയുളള താരിഫാണെങ്കിൽ 28 ദിവസത്തേയ്ക്ക് 149 രൂപ ചെലവിൽ 4.2 ജി ബി ഡാറ്റ ലഭിക്കും. ദിവസേന 0.15 ജിബി ഡാറ്റാ പരിധിയോടെയാണ് ഈ പ്ലാൻ.

വാല്യൂ ഫോർ മണി പ്ലാൻ പദ്ധതി 459 രൂപ റീച്ചാർജ് ചെയ്താൽ 84 ദിവസത്തേയ്ക്ക് 84 ജി ബി ഡാറ്റ കിട്ടും. ദിവസം ഒരു ജീ ബി പരിധി ഇതിന് നിശ്ചയിച്ചിട്ടുണ്ട്. ധാരാളം. 509 രൂപയുട പ്ലാൻ എടുക്കുകയാണെങ്കിൽ രണ്ട് ജിബി ദിവസ പരിധിയിൽ 49 ദിവസത്തേയ്ക്ക് 98 ജി ബി ലഭിക്കും. മറ്റൊരു ഓഫർ 70 ദിവസത്തേയ്ക്ക് ഒരു ജിബി ദിവസ പരിധിവരുന്ന 399 രൂപയുടെ പ്ലാനാണ്. ദിവസേന ഓഫറുകൾ എല്ലാം തന്നെ പരിധി കഴിഞ്ഞാൽ 64 കെ ബി പി എസ് വേഗതയിലേ്ക്ക് ചുരുങ്ങും. ദിവസ പരിധിയില്ലാത്ത രണ്ട് പ്ലാനുകളാണുളളത്. 999 രൂപയുടെ പ്ലാനും 90 ദിവസത്തേയ്ക്കായി 60 ജിബി ഡാറ്റാ നൽകും. 1999 ന്രെ പ്ലാൻ 150 ദിവസത്തേയ്ക്ക് 125 ജി ബി ഡാറ്റ നൽകും.

ജിയോ പ്രൈം മെമ്പർഷിപ്പുളളവർക്ക് മാത്രമാണ് ഈ റേറ്റുകൾ ബാധകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ