scorecardresearch

റിലയൻസ് ജിയോ 4ജിക്ക് വേഗത കുറവെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്

ഏറ്റവും അധികം 4ജി ഇന്റർനെറ്റ് വേഗത രേഖപ്പെടുത്തിയത് എയർടെല്ലിനാണ്

ഏറ്റവും അധികം 4ജി ഇന്റർനെറ്റ് വേഗത രേഖപ്പെടുത്തിയത് എയർടെല്ലിനാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇന്റർനെറ്റ് വേഗത, റിലയൻസ് ജിയോ, റിലയൻസ് ജിയോ 4ജി, 4ജി ഇന്റർനെറ്റ് വേഗത, ഓപ്പൺ സിഗ്നൽ, Reliance Jio, OpenSignal, Reliance Jio 4G speed, OpenSignal report, Reliance Jio 4G, Jio, Jio average 4G speed, Airtel, Vodafone, Airtel,, Ookla, 4G network speed in India, technology, technology news

ന്യൂഡൽഹി: രാജ്യത്ത് ശരാശരി 4ജി നെറ്റ്വർക്കിനേക്കാൾ കുറഞ്ഞ വേഗതയിലാണ് റിലയൻസ് ജിയോ ഇന്റർനെറ്റ് ലഭ്യമാക്കുന്നതെന്ന് ഓപ്പൺ സിഗ്നൽ റിപ്പോർട്ട്. സെല്ലുലാർ ഫോണുകളിലെയും വൈഫൈ സംവിധാനങ്ങളിലെയും വേഗത പരിശോധിച്ചാണ് ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ ഓപ്പൺ സിഗ്നൽ റിപ്പോർട്ട് പുറത്തുവിട്ടത്.

Advertisment

2016 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള ഇന്റർനെറ്റിന്റെ വേഗത പരിശോധിച്ചാണ് ലണ്ടൻ ആസ്ഥാനമായ സ്ഥാപനം ഈ കണക്ക് പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ വേഗത രേഖപ്പെടുത്തിയിരിക്കുന്നത് എയർടെല്ലിനാണ്. 56.6 മെഗാബൈറ്റാണ് ഏയർടെല്ലിന്റെ ഏറ്റവും ഉയർന്ന വേഗത. ശരാശരി 11.6 എംബിപിസ് ആണ് ഈ ടെലികോം കമ്പനിയുടെ വേഗത രേഖപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ റിലയൻസ് ജിയോയ്ക്ക് പട്ടികയിൽ വേഗത ഏറ്റവും കുറവാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെറും 3.9 എംബിപിഎസ് ആണ ജിയോയുടെ 4ജി ശരാശരി വേഗത. എന്നാൽ ഏറ്റവും ഉയർന്ന ശരാശരി വേഗത 50 എംബിപിഎസ് ആണെന്നും പട്ടിക വ്യക്തമാക്കുന്നു. ടെലികോം കമ്പനികളുടെ ഉയർന്ന ശരാശരി 4ജി വേഗതയിൽ രാജ്യത്ത് രണ്ടാം സ്ഥാനം ജിയോയ്ക്കുണ്ട്.

അനുകൂലമായ സാഹചര്യങ്ങളിൽ ജിയോയുടെ എൽടിഇ സാങ്കേതിക വിദ്യ രാജ്യത്ത് മറ്റേത് ഇന്റർനെറ്റ് ശൃംഖലയേക്കാൾ വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കാറുണ്ട്. എന്നാൽ ഈ സാഹചര്യങ്ങൾ മറ്റ് ടെലികോം കമ്പനികളെ അപേക്ഷിച്ച് ജിയോയിൽ വളരെ കുറവാണെന്ന് ഓപ്പൺ സിഗ്നൽ അവരുടെ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

Advertisment

കൂടുതൽ വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കാവുന്ന സാങ്കേതിക വിദ്യയാണ് റിലയൻസ് ജിയോ എൽടിഇ യുടേതെങ്കിലും ഉപഭോക്താക്കളുടെ എണ്ണക്കൂടുതലാണ് വേഗത കുറയാൻ കാരണമെന്നും ഇതിൽ പറയുന്നുണ്ട്. നേരത്തേ നടത്തിയ പഠനത്തിൽ റിലയൻസ് ജിയോയ്ക്ക് എയർടെല്ലിനേക്കാൾ വേഗത കുറവാണെന്നാണ് ഊക്ല, ഓപ്പൺ സിഗ്നൽ എന്നിവരുടെ റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വേഗതയുള്ള 4ജി നെറ്റ്‌വർക്കായി പ്രഖ്യാപിച്ചത് റിലയൻസ് ജിയോയെ ആയിരുന്നു. 2017 ഏപ്രിലിലായിരുന്നു ഇത്.

രാജ്യത്തെ ടെലികോം വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചാണ് ജിയോോ ഉപഭോക്താക്കളെ ആകർഷിച്ചത്. എല്ലാ മൊബൈൽ സേവന ദാതാക്കളും ജിയോയുടെ കടന്നുവരവോടെ അവരുടെ നിരക്കുകളിൽ വലിയ മാറ്റം വരുത്തിയിരുന്നു. ഇതിനോടകം പത്തുകോടി ഉപഭോക്താക്കളെ നേടിയെന്നാണ് ജിയോയുടെ കണക്കുകൾ പറയുന്നത്.

റിലയൻസ് ജിയോയുടെ 4ജി വോൾട്ട് ഫോൺ വിപണിയിലിറക്കുന്ന കാര്യം കഴിഞ്ഞ വാരം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ഈ ഫോണിന് തിരിച്ച് ലഭിക്കാവുന്ന നിക്ഷേപം എന്ന നിലയിൽ 1500 രൂപയാണ് മൂന്ന് വർഷത്തേക്ക് നൽകേണ്ടത്. പ്രതിവർഷം 500 രൂപ ചിലവിൽ ഈ ഫോണിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാം.

Jio Airtel

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: