സ്മാർട്ഫോൺ രംഗത്തെ ജനപ്രിയ ബ്രാൻഡായ ഷവോമി റെഡ്മിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി നോട്ട് 9 പ്രോയും റെഡ്മി നോട്ട് 9 പ്രോ മാക്സും ഇന്ത്യയിൽ അവതരിപ്പിച്ചു. ക്വുവൽകോം സ്നാപ്ഡ്രാഗൻ 720G പ്രൊസസറിലാണ് ഇരു ഫോണുകളുടെയും പ്രവർത്തനം. ക്വാഡ് ക്യാമറ സെറ്റപ്പിലെത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ അടിസ്ഥാന വില 12,999 രൂപയും റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ വില 14,999 രൂപയുമാണ്.

മാർച്ച് 17 മുതൽ പ്രമുഖ ഇ – കോമേഴ്സ് സ്ഥാപനമായ ആമസോൺ ഇന്ത്യയിലും എംഐ ഡോട്ട് കോമിലും ഫോണുകൾ ലഭ്യമാകും.

6.67 ഇഞ്ച് ടോട്ട് ഡിസ്‌പ്ലേയിലാണ് റെഡ്മി നോട്ട് 9 പ്രോ എത്തുന്നത്. 48 MPയുടെ പ്രൈമറി ലെൻസാണ് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം. 8MPയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും 5MP മാക്രോ ലെൻസും 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറ. 16MP യുടെ സെൽഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോയുടെ ബാറ്ററി 5020 mAh ആണ്.

റെഡ്മി നോട്ട് 9 പ്രോ മാക്സിലേക്ക് എത്തുമ്പോൾ 6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ഫുൾ എച്ച്ഡി പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് പ്രധാന അപ്ഡേഷൻ. 64 MPയുടെ പ്രൈമറി ലെൻസാണ് ക്വാഡ്-റിയർ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം. 8MPയുടെ അൾട്ര വൈഡ് ആംഗിൾ ലെൻസും 5MP മാക്രോ ലെൻസും 2MP ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറ. 32MP യുടെ സെൽഫി ക്യാമറയുമായി എത്തുന്ന റെഡ്മി നോട്ട് 9 പ്രോ മാക്സിന്റെ ബാറ്ററി 5020 mAh ആണ്.

ഷവോമിയുടെ റെഡ്മി നോട്ട് സീരിസ് ഇതിനോടകം തന്നെ വലിയ പ്രതികരണം നേടിയിട്ടുള്ളതാണ്. കഴിഞ്ഞ വർഷം റെഡ്മി നോട്ട് 7 സീരിസും റെഡ്മി നോട്ട് 8 സീരിസും കഴിഞ്ഞ വർഷം കമ്പനി അവതരിപ്പിച്ചിരുന്നു. ഇതിന്റെ പിൻഗാമിയായി എത്തുന്ന റെഡ്മി നോട്ട് 9 സീരിസിനെ ഏറെ പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കാത്തിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook