Redmi Note 9 Pro 5G series: Expected Spec, Features: റെഡ്മി നോട്ട് 9 പ്രോ 5 ജി സീരീസ് ഈ ആഴ്ച അവസാനം ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. നവംബർ 26 ന് ഓൺലൈൻ ഇവന്റിലാണ് ലോഞ്ച് ഉണ്ടാവുക. മൂന്ന് സ്മാർട്ട്ഫോണുകളാണ് ലോഞ്ചിൽ പ്രതീക്ഷിക്കുന്നത്.
റെഡ്മി നോട്ട് 9 സീരീസ് ഇതിനകം ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ ലഭ്യമാണ്. മാർച്ചിൽ തന്നെ നോട്ട് 9 സീരിസ് ലോഞ്ച് ചെയ്തിരുന്നു. എന്നാൽ ചൈന ലോഞ്ച് ഈ സീരീസിന്റെ 5 ജി വേരിയന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മാത്രമല്ല വ്യത്യസ്ത സെറ്റ് പ്രോസസറുകളിലായിരിക്കും ഇതിൽ വരുന്നത്. പുതിയ റെഡ്മി നോട്ട് 9- 5 ജി സീരീസിനെക്കുറിച്ചുള്ള വിരങ്ങൾ ഇതിനകം ചോർന്നിട്ടുണ്ട്. ചോർന്നുകിട്ടിയ വിവരങ്ങൾ എന്താണ് വ്യക്തമാക്കുന്നതെന്ന് നോക്കാം.
സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറുമായാണ് റെഡ്മി നോട്ട് 9 പ്രോ 5 ജി വരുന്നതെന്ന് ഗീക്ക്ബെഞ്ചിൽ നിന്നുള്ള വിവരങ്ങൾ പറയുന്നു. അതിൽ സൂചിപ്പിച്ച മോഡൽ നമ്പർ M2007J17C ആണ്, ഇത് ചൈനയുടെ സർട്ടിഫിക്കേഷൻ വെബ്സൈറ്റായ ടെനയുടെ മുമ്പത്തെ ലിസ്റ്റിംഗുകളിൽ കണ്ടതിന് സമാനമാണ്. ഫോൺ ആൻഡ്രോയിഡ് 10 ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവർത്തിപ്പിക്കുക. കൂടാതെ 8 ജിബി റാമാവും ഫോണിലുള്ളതെന്നും ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
Read More: മി 10ടി സീരിസ് ഇന്ത്യയിൽ അവതരിപ്പിച്ച് ഷവോമി; അറിയാം വിലയും സ്പെസിഫിക്കേഷനും
Redmi Note 9 5G: റെഡ്മി നോട്ട് 9- 5 ജി: മൂന്ന് ഫോണുകളാണ് റെഡ്മി 9- 5ജി സീരീസിൽ പ്രതീക്ഷിക്കുന്നത്. ഒന്ന് റെഡ്മി നോട്ട് 9 പ്രോ 5 ജി ആയിരിക്കും, എന്നാൽ മറ്റ് രണ്ട് ഫോണുകളുടെ പേരുകൾ വ്യക്തമല്ല. റെഡ്മി നോട്ട് 9 സീരീസിൽ ഇവ തുടരും.
Redmi Note 9 Pro 5G:- റെഡ്മി നോട്ട് 9 പ്രോ 5 ജി: പുതിയ ഫോണിന്റെ പോസ്റ്റർ ടീസറിൽ ഫോണിന്റെ പിറകിൽ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഉണ്ടായിരിക്കുമെന്ന് കാണിക്കുന്നു. മുമ്പത്തെ റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്ക് പിന്നിൽ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളായിരുന്നു സജ്ജീകരിച്ചിരുന്നത്. പുതിയ 5 ജി പതിപ്പുകൾക്ക് വശത്ത് ഒരു ഫിംഗർപ്രിന്റ് സെൻസർ ഉണ്ടായിരിക്കുമെന്നാണ് സൂചന. മുമ്പത്തെ ആഗോള പതിപ്പുകളിൽ പിന്നിലായിരുന്നു ഇത്.
Redmi Note 9, Redmi Note 9 Pro 5G: Expected specifications- റെഡ്മി നോട്ട് 9, റെഡ്മി നോട്ട് 9 പ്രോ 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ചൈനയുടെ സർട്ടിഫിക്കേഷൻ വെബ്സൈറ്റായ ടെനയിൽ നിന്നുള്ള ലിസ്റ്റിംഗിനെ അടിസ്ഥാനമാക്കിയാൽ റെഡ്മി നോട്ട് 9 ന് 6.53 ഇഞ്ച് ഫുൾ എച്ച്ഡി + ഐപിഎസ് ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്ന് കരുതാം. പ്രോയ്ക്ക് 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയും ലഭിക്കും. രണ്ടിന്റെയും ഡിസ്പ്ലേ റെസല്യൂൽൻ 2400x 1800 പിക്സൽസ് ആയിരിക്കും.
Read More: റോളബിൾ സ്മാർട്ട്ഫോണും, ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടയും അവതരിപ്പിച്ച് ഓപ്പോ
റെഡ്മി നോട്ട് 9ൽ മീഡിയടെക് 800 യു പ്രോസസറാവും. പരമാവധി 8 ജിബി റാം ഓപ്ഷനും 256 ജിബി ഏറ്റവും ഉയർന്ന സ്റ്റോറേജുമാവും ഈ പതിപ്പിൽ വരുന്നത്. പ്രോ വേരിയൻറിൽ സ്നാപ്ഡ്രാഗൺ 750 ജി പ്രോസസറാവും ഉണ്ടാവുക. 12 ജിബി റാമും ഉയർന്ന ഓപ്ഷനായി 256 ജിബി സ്റ്റോറേജും ലഭിക്കും.
റെഡ്മി നോട്ട് 9 ന് 48 എംപി മെയിൻ ക്യാമറയും 4,900 എംഎഎച്ച് ബാറ്ററിയും പ്രോ വേരിയന്റിന് 108 എംപി മെയിൻ ക്യാമറയും 4,720 എംഎഎച്ച് ബാറ്ററിയും ലഭിക്കും.
Read More: ബിഗ് പവർഹൗസസ്; മികച്ച ബാറ്ററിയോടുകൂടി എത്തുന്ന സ്മാർട്ഫോണുകൾ
ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോയ്ക്ക് 48 എംപി മെയിൻ ക്യാമറയുണ്ട്, പ്രോ മാക്സ് വേരിയന്റിന് പിന്നിൽ 64 എംപി ക്യാമറയുണ്ട്.
5 ജി വേരിയന്റിലേക്ക് വരുമ്പോൾ നോട്ട് സീരീസിൽ 108 എംപി ക്യാമറ അവതരിപ്പിക്കാൻ റെഡ്മി പദ്ധതിയിടുന്നു. ടീസർ പോസ്റ്റർ പ്രകാരം രണ്ട് ഫോണുകളിലും ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടാവാൻ സാധ്യതുണ്ട്.