റെഡ്മി നോട്ട് 7 ഫോണുകളുടെ രണ്ടാം ഘട്ട വിൽപന മാർച്ച് 13 ന് തുടങ്ങുമെന്ന് ഷവോമി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു റെഡ്മി നോട്ട് 7 ഫോണുകളുടെ ആദ്യ വിൽപന. ആദ്യ ഘട്ട സെയിലിൽ ഫ്ലിപ്കാർട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴി 2 ലക്ഷം ഫോണുകൾ വിറ്റഴിഞ്ഞതായാണ് കമ്പനിയുടെ അവകാശവാദം.

റെഡ്മി നോട്ട് 7 ന്റെ രണ്ടാം ഘട്ട വിൽപന മാർച്ച് 13 രാത്രി 12 മുതൽ തുടങ്ങുമെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ഫ്ലിപ്കാർട്ട്, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴിയായിരിക്കും വിൽപന. റെഡ്മി നോട്ട് 7 പ്രോ ആദ്യമായി വാങ്ങാനുളള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചത്.

റെഡ്മി നോട്ട് 7 3ജിബി വേരിയന്റിന് 9,999 രൂപയും 4 ജിബി റാം വേരിയന്റിന് 11,999 രൂപയുമാണ് വില. റെഡ്മി നോട്ട് 7 പ്രോ 4ജിബി റാം വേരിയന്റിന് 13,999 രൂപയും 6 ജിബി റാം വേരിയന്റിന് 16,999 രൂപയുമാണ് വില. രണ്ടു ഫോണുകൾക്കും 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് 19.5:9 ആസ്പെക്റ്റ് റേഷ്യോ ഡിസ്‌പ്ലേയാണുളളത്. സെൽഫി ക്യാമറയ്ക്കായി മുൻഭാഗത്ത് വാട്ടർഡ്രോപ് സ്റ്റൈൽ നോച്ചുണ്ട്. റെഡ്മി നോട്ട് 7 ന് ശക്തി പകരുന്നത് ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ്. റെഡ്മി നോട്ട് 7 പ്രോയ്ക്ക് പവറേകുന്നത് സ്നാപ്ഡ്രാഗൺ 675 പ്രൊസസറാണ്.

റെഡ്മി നോട്ട് 7 ന് 12 എംപി+2 എംപി ക്യാമറയും റെഡ്മി നോട്ട് 7 പ്രോയ്ക്ക് 48 എംപി+5 എംപി ക്യാമറയുമാണുളളത്. 13 എംപിയുടെ ഫ്രണ്ട് ക്യാമറ സെൽഫിക്കായുളളതാണ്. രണ്ടു ഫോണിന്റെയും ബാറ്ററി 4000 എംഎഎച്ചാണ്. റെഡ്മി നോട്ട് 7 നീല, കറുപ്പ്, ചുവപ്പ് നിറങ്ങളിലും റെഡ്മി നോട്ട് 7 പ്രോ നെപ്ട്യൂൺ ബ്ലൂ, നെബുല റെഡ്, സ്പെയ്സ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook