കഴിഞ്ഞ വർഷമാണ് ഷവോമി റെഡ്മി നോട്ട് 6 പ്രോ പുറത്തിറക്കിയത്. ഫോണിന്റെ 6 ജിബി റാം മോഡലിന് ഇപ്പോൾ വില കുറഞ്ഞിരിക്കുകയാണ്. 2000 രൂപയാണ് വില കുറഞ്ഞത്. 13,999 രൂപയ്ക്ക് മൈ ഡോട് കോമിൽനിന്നും ഫ്ലിപ്കാർട്ടിൽനിന്നും ഫോൺ വാങ്ങാം. 15,999 രൂപയായിരുന്നു ഫോണിന്റെ മുൻപത്തെ വില. നോച്ച്ഡ് ഡിസ്‌പ്ലേ, ഡ്യുവൽ സെൽഫി ക്യാമറ, 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

റെഡ്മി നോട്ട് 6 പ്രോയ്ക്ക് മൈ ഡോട് കോമിലൂടെ ചില ഓഫറുകളും ഷവോമി നൽകുന്നുണ്ട്. എക്സ്‌ചേഞ്ച് ഓഫറും നോ കോസ്റ്റ് ഇഎംഐ സൗകര്യവും കമ്പനി നൽകുന്നുണ്ട്. ഇതിനൊപ്പം 2,400 രൂപയുടെ ജിയോ റീചാർജ് വൗച്ചറുകളും 6 ടിബി ജിയോ 4 ജി ഡാറ്റയും ഉണ്ട്. ഫ്ലിപ്കാർട്ടിൽ ആക്സിസ് ബാങ്ക് ബസ് ക്രെഡിറ്റ് ഉപയോഗിച്ച് റെഡ്മി നോട്ട് 6 പ്രോ വാങ്ങുന്നവർക്ക് 10 ശതമാനം ഡിസ്കൗണ്ടാണ് ലഭിക്കുക.

Read: റെഡ്മി നോട്ട് 6 പ്രോ, സാംസങ് ഗ്യാലക്സി എം20; 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ഫോണുകൾ

നേരത്തെ ഷവോമി റെഡ്മി നോട്ട് 6 പ്രോയുടെ 4 ജിബി റാം വേരിയന്റിന്റെ വില കുറച്ചിരുന്നു. 4 ജിബി റാം മോഡലിനും 2000 രൂപയാണ് കുറച്ചത്. 13,999 രൂപ വിലയുളള ഫോൺ 11,999 രൂപയ്ക്കാണ് കമ്പനി വിപണിയിൽ വിൽപനയ്ക്ക് എത്തിച്ചത്. ഷവോമി കഴിഞ്ഞ വർഷമാണ് റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയത്. റെഡ്മി നോട്ട് 5 പ്രോയ്ക്കു പിന്നാലെയാണ് 6 പ്രോയും ഇന്ത്യൻ വിപണിയിലെത്തിയത്. ഇതിന്റെ തുടർച്ചയായി റെഡ്മി നോട്ട് 7 പ്രോയും ഇന്ത്യയിലെത്തി.

ഷവോമി റെഡ്മി നോട്ട് 6 പ്രോയ്ക്ക് 6.26 ഇഞ്ച് ഡിസ്‌പ്ലേയാണുളളത്. 19:9 ആണ് സ്ക്രീൻ ആസ്പെക്റ്റ് റേഷ്യോ. പിന്നിൽ 12 എംപിയുടെയും 5 എംപിയുടെയും ഇരട്ട ക്യാമറയുണ്ട്. മുന്നിലും 20 എംപിയുടെയും 2 എംപിയുടെയും ഇരട്ട ക്യാമറകളുണ്ട്. സ്നാപ്ഡ്രാഗൺ 636 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 4 ജിബി/6 ജിബി റാം, 64 ജിബി സ്റ്റോറേജ് ആണ് ഫോണിന്റേത്. ഇന്റേണൽ സ്റ്റോറേജ് 64 ജിബിയാണ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ കൂട്ടാം. 4,000 എംഎഎച്ച് ആണ് ബാറ്ററി.

ആൻഡ്രോയിഡ് 8.1 ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണിനുളളത്. സ്നാപ്ഡ്രാഗൻ 660 എസ്ഒസി ആണ് പ്രൊസസർ. പിന്നിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണുളളത്. 12 മെഗാപിക്സലാണ് പ്രധാന ക്യാമറയ്ക്ക്. സോണിയുടെ ക്യാമറ സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ ക്യാമറയ്ക്ക് 20 മെഗാപിക്സൽ സെൻസറാണ് നൽകിയിട്ടുളളത്. സെൽഫി ക്യാമറ 20 മെഗാപിക്സലുമാണ്. സോഫ്റ്റ് എൽഇഡി ഫ്ലാഷുമുണ്ട്. 3060 എംഎഎച്ച് ആണ് ബാറ്ററി. ക്വിക്ക് ചാർജ് 4 ആണ് ഫോണിന്റെ മറ്റൊരു സവിശേഷത.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook