/indian-express-malayalam/media/media_files/uploads/2021/11/Redmi-Note-11T-India-launch-.jpg)
റെഡ്മി അവരുടെ അടുത്ത മിഡ് റേഞ്ച് 5ജി സ്മാർട്ട്‌ഫോൺ ഈ മാസം അവസാനത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. റെഡ്മി നോട്ട് 11ടി 5ജി എന്ന പുതിയ ഫോൺ റെഡ്മി നോട്ട് 10ടി യുടെ പിൻഗാമിയായാകും എത്തുക, മെച്ചപ്പെട്ട സവിശേഷതകളോടെയും പുതിയ ഡിസൈനിലുമാകും ഫോൺ എത്തുക. കഴിഞ്ഞ മാസം ചൈനയിൽ റെഡ്മി നോട്ട് 11, നോട്ട് 11 പ്രോ, നോട്ട് 11 പ്രോ+ എന്നിവ പുറത്തിറക്കിയതിന് ശേഷം റെഡ്മി പുറത്തിറക്കുന്ന നാലാമത്തെ റെഡ്മി നോട്ട് 11 സീരീസ് ഫോൺ കൂടിയാണിത്. എന്നാൽ ഇന്ത്യയിലെ ആദ്യ 11 സീരീസാണ് ഇത്.
നവംബർ 30നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുക. 'നെക്സ്റ്റ് ജെൻ റേസർ' എന്ന് വിളിക്കപ്പെടുന്ന ഫോൺ ഗെയിം കളിക്കുന്നവരെ കൂടി ലക്ഷ്യം വെച്ചുള്ളതാകുമെന്നാണ് കരുതുന്നത്.
Redmi Note 11T 5G: What we know so far - റെഡ്മി നോട്ട് 11ടി 5ജി ഇതുവരെ അറിയുന്ന വിവരങ്ങൾ
ഈ മാസം ആദ്യം ആഗോളതലത്തിൽ പുറത്തിറക്കിയ പോക്കോ എം4 പ്രോയുടെ റീബ്രാൻഡഡ് പതിപ്പായിരിക്കും റെഡ്മി നോട്ട് 11 ടി 5ജിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നോട്ട് 11ടി യെ സംബന്ധിച്ച് ധാരാളം വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും, പോക്കോ എം4 പ്രോയുടെ സവിശേഷതകളെ അടിസ്ഥാനമാക്കി നമുക്ക് മനസിലാക്കാൻ കഴിയുന്നവ ഇതാ.
റെഡ്മി നോട്ട് 11ടി 5ജി 6എൻഎം മീഡിയടെക് ഡൈമെൻസിറ്റി 810 5ജി പ്രോസസറിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, കൂടാതെ 90ഹേർട്സ് റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.6 ഇഞ്ച് ഫുൾഎച്ഡി + ഡിസ്പ്ലേയും ഇതിൽ ഉണ്ടായേക്കും. 33വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 5,000എംഎഎച് ബാറ്ററിയുമായി ഫോൺ എത്തുമെന്നാണ് കരുതുന്നത്.
ആൻഡ്രോയിഡ് 11ൽ എംഐയൂഐ 12.5 ലാകും ഫോൺ പ്രവർത്തിക്കുകയെന്നും ഒന്നിലധികം സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 50എംപിയുടെ പിൻ ക്യാമറയും നടുക്ക് പഞ്ച്ഹോൾ കട്ടൗട്ടിൽ 16എംപി ഫ്രണ്ട് ക്യാമറയും ഫോണിൽ പ്രതീക്ഷിക്കുന്നു. സ്റ്റാർഡസ്റ്റ് വൈറ്റ്, മാറ്റ് ബ്ലാക്ക്, അക്വാമറൈൻ ബ്ലൂ എന്നീ നിറങ്ങളിലാകും ഫോൺ എത്തുക എന്നാണ് കരുതുന്നത്, എന്നാൽ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Also Read: സാംസങ് ഗാലക്‌സി എ32 8ജിബി വേരിയന്റ് ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.