scorecardresearch

റെഡ്‌മി നോട്ട് 11എസ്, റിയൽമി 9 പ്രോ+ ഫോണുകൾ ഇന്നുമുതൽ വില്പനയ്ക്ക്; വിലയും സവിശേഷതകളും അറിയാം

ഇന്ന് വില്പനയ്‌ക്കെത്തിയ ഷവോമി റെഡ്‌മി നോട്ട് 11എസിന്റെയും റിയൽമി 9 പ്രോ+ ന്റെയും വിലയും സവിശേഷതകളും അറിയാം

ഇന്ന് വില്പനയ്‌ക്കെത്തിയ ഷവോമി റെഡ്‌മി നോട്ട് 11എസിന്റെയും റിയൽമി 9 പ്രോ+ ന്റെയും വിലയും സവിശേഷതകളും അറിയാം

author-image
Tech Desk
New Update
redmi, realme

ഷവോമിയുടെയും റിയൽമിയുടെയും പുതിയ ഫോണുകൾ വില്പനയ്ക്ക്ക്കെത്തി. ഷവോമിയുടെ റെഡ്‌മി നോട്ട് 11എസും റിയൽമിയുടെ റിയൽമി 9 പ്രോ+ മാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ ഓൺലൈനിലും തിരഞ്ഞെടുത്ത സ്റ്റോറുകളിലും വില്പനയ്‌ക്കെത്തിയത്.

റെഡ്‌മി നോട്ട് 11എസ് വിലയും സവിശേഷതകളും

Advertisment

റെഡ്‌മി നോട്ട് 11എസ് മൂന്ന് വേരിയന്റുകളിലാണ് വരുന്നത്, അടിസ്ഥാന വേരിയന്റായ 6ജിബി റാം 64ജിബി സ്റ്റോറേജ് ഓപ്ഷന് 15,499 രൂപയാണ് വില. 6ജിബി + 128ജിബി വരുന്ന രണ്ടാമത്തെ മോഡൽ 17,499 രൂപയ്ക്കും. 8ജിബി + 128ജിബി വരുന്ന പതിപ്പിന് 18,499 രൂപയുമാണ് വില. ആമസോൺ ഇന്ത്യ, എംഐ ഡോട്ട് കോം, എംഐ ഹോം സ്റ്റോറുകൾ, മറ്റ് റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും.

റെഡ്‌മി നോട്ട് 11എസിൽ 108എംപി ക്യാമറയാണ് വരുന്നത്, ഒസാംസങ് എച്ച്എം2 സെൻസർ ഉപയോഗിക്കുന്നു, ലോ-ലൈറ്റിൽ ഇത് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന് ഷവോമി അവകാശപ്പെടുന്നു. ഫുൾ എച്ച്ഡി+ അമോഎൽഇഡി ഡിസ്‌പ്ലേയും 90ഹെർട്സിന്റെ റിഫ്രഷ് നിരക്കും ഇതിനു വരുന്നു. 16 എംപിഫ്രണ്ട് ക്യാമറയ്‌ക്കായി പഞ്ച്-ഹോൾ ഡിസൈനാണ് നല്കിയിരിക്കുന്നത്. 33വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 5000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുള്ള മീഡിയടെക് ഹീലിയോ ജി96 പ്രൊസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 11-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

റിയൽമി 9 പ്രോ+ വിലയും സവിശേഷതകളും

റിയൽമി 9 പ്രോ+ മൂന്ന് മോഡലുകളിൽ തന്നെയാണ് വരുന്നത്, 6ജിബി റാം + 128ജിബി സ്റ്റോറേജ് ഓപ്ഷന് 24,999 രൂപയാണ് വില. 26,999 രൂപ വിലയുള്ള രണ്ടാമത്തെ വേരിയന്റിൽ 128 ജിബി സ്റ്റോറേജിനൊപ്പം 8 ജിബി റാമും വരുന്നു, അതേസമയം 28,999 രൂപയ്ക്ക് വരുന്ന മോഡലിൽ 256 ജിബിയാണ് സ്റ്റോറേജ്. ഫോൺ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്പ്കാർട്ടിൽ വിൽപ്പനയ്‌ക്കെത്തും, കൂടാതെ തിരഞ്ഞെടുത്ത ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ നിന്നും ഫോൺ വാങ്ങാം

Advertisment

റിയൽമി 9 പ്രോ+ റിയൽമി യുഐ 3.0യിലും ആൻഡ്രോയിഡ് 12 ഓസ്-അധിഷ്ഠിത സ്‌കിനിലുമാണ് പ്രവർത്തിക്കുന്നത്. മീഡിയടെക് ഡിമെൻസിറ്റി 920 പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത്, കൂടാതെ 6.4-ഇഞ്ച് അമോഎൽഇഡി ഡിസ്‌പ്ലേയും 90ഹേർട്സ് വേരിയബിൾ നിരക്കും വാഗ്ദാനം ചെയ്യുന്നു. ഫോട്ടോഗ്രാഫിക്കായി, 50എംപി സോണി ഐഎംഎക്സ്766 സെൻസറും 8എംപി അൾട്രാ വൈഡ് ലെൻസും 2എംപി മാക്രോ ഷൂട്ടർ എന്നിവയും ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് വരുന്നത്. 64വാട്ട് ഫാസ്റ്റ് ചാർജിങ്ങുള്ള 4,500എംഎഎച്ച് ബാറ്ററിയും ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ വരുന്നു.

Redmi Xiaomi Realme

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: