/indian-express-malayalam/media/media_files/uploads/2021/10/Redmi-Note-11-series2.jpg)
Photo: Redmi
മുംബൈ: വന്‍ വിജയമായ നോട്ട് 10 സീരീസിന് പിന്നാലെ നോട്ട് 11 സീരീസുമായി റെഡ്മി. മൂന്ന് വേരിയന്റുകളിലായാണ് നോട്ട് 11 സീരീസ് എത്തുന്നത്. പുതിയ ഡീസൈനും സവിശേഷതകളുമെല്ലാം ഫോണിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. മൂന്ന് ഫോണുകളെപ്പറ്റിയും വിശദമായി അറിയാം.
Redmi Note 11 - റെഡ്മി നോട്ട് 11
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി അമൊഎല്‍ഇഡി സ്ക്രീനാണ് നോട്ട് 11 ല്‍ വരുന്നത്. 90 ഹേര്‍ട്സാണ് റിഫ്രെഷ് റേറ്റ്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ബേസിക് മോഡലില്‍ കമ്പനി നല്‍കുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 810 ആണ് പ്രൊസസര്‍. 5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുമുണ്ട്. 50 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ. എട്ട് എംപിയാണ് അള്‍ട്രാ വൈഡ് ക്യാമറ. 16 എംപി സെല്‍ഫി ക്യാമറയും ഒപ്പമുണ്ട്.
Redmi Note 11 Pro - റെഡ്മി നോട്ട് 11 പ്രോ
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി അമൊഎല്‍ഇഡി സ്ക്രീനാണ് നോട്ട് 11 പ്രോയില്‍ വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 320 ഹേര്‍ട്സ് ടച്ച് സാമ്പ്ലിങ് പിന്തുണയുമുണ്ട്. മീഡിയടെക് ഡൈമെന്‍സിറ്റി 920 ആണ് പ്രൊസസര്‍. നോട്ട് 11 നേക്കാള്‍ മെച്ചപ്പെട്ട വേഗത ലഭിക്കും. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് നോട്ട് 11 പ്രോയില്‍ വരുന്നത്. 5,160 എംഎഎച്ചാണ് ബാറ്ററി. 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. മൂന്ന് ക്യാമറകളാണ് 11 പ്രോയില്‍ കമ്പനി നല്‍കിയിരിക്കുന്നത്. 108 എംപിയാണ് പ്രധാന ക്യാമറ. ഒപ്പം എട്ട് എംപി അള്‍ട്രാ വൈഡും രണ്ട് എംപി മാക്രോയും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ.
Redmi Note 11 Pro+ - റെഡ്മി നോട്ട് 11 പ്രൊ പ്ലസ്
6.67 ഇഞ്ച് ഫുള്‍ എച്ച്ഡി അമൊഎല്‍ഇഡി സ്ക്രീനാണ് നോട്ട് 11 പ്രൊ പ്ലസില്‍ വരുന്നത്. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. 320 ഹേര്‍ട്സ് ടച്ച് സാമ്പ്ലിങ് പിന്തുണയുമുണ്ട്. . മീഡിയടെക് ഡൈമെന്‍സിറ്റി 920 എസ്ഒസിയാണ് പ്രൊസസര്‍. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് നോട്ട് 11 പ്രോ പ്ലസില്‍ വരുന്നത്. 4,500 എംഎഎച്ചാണ് ബാറ്ററി. 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 15 മിനിറ്റില്‍ 100 ശതമാനം ചാര്‍ജിലെത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. 108 എംപിയാണ് പ്രധാന ക്യാമറ. ഒപ്പം എട്ട് എംപി അള്‍ട്രാ വൈഡും രണ്ട് എംപി മാക്രോയും വരുന്നു. 16 എംപിയാണ് സെല്‍ഫി ക്യാമറ.
Also Read: ആൻഡ്രോയിഡ് 12: നിങ്ങളുടെ സ്മാർട്ട്ഫോണിൽ വരുന്ന പുതിയ അഞ്ച് സവിശേഷതകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.