എയർടെലും ജിയോയും 5ജി സേവനങ്ങൾ നൽകി തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ഒരു 5 ജി ഫോണിലേക്ക് മാറാൻ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ചെറിയ ബജറ്റാണ് നിങ്ങളുടെ പക്കലുള്ളതെങ്കിൽ, 15,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ഫോണുകൾ പരിചയപ്പെടാം.
ഐഖൂ ഇസഡ് 6 (iQOO Z6)
ഈ വർഷമാദ്യം ഇറങ്ങിയ ഐഖൂ ഇസഡ് 6ൽ സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് ഉൾപ്പെടെ 6.58 ഇഞ്ചിന്റെ 120Hz ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ഫൺടച്ച് ഒഎസ് 12 ആണ് ഇതിലുള്ളത്. 8 ജിബി റാം ഉൾപ്പെടെ 128 ജിബി സ്റ്റോറേജും ഐഖൂ ഇസഡ് 6ൽ ലഭ്യമാണ്.
ഫോണിന്റെ പിന്നിൽ 50 എംപിയുടെ പ്രൈമറി ലെൻസും അതിനെ പിന്തുണയ്ക്കുന്ന 2 എംപി മാക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമടങ്ങിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 18 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ചിന്റെ ബാറ്ററിയുമുണ്ട്. അധികം തുക ചിലവാക്കാൻ കഴിയില്ലെങ്കിൽ ഫോണിന്റെ 4 ജിബി വേരിയന്റ് വാങ്ങാവുന്നതാണ്. ഇതിന് ചാർജർ ലഭിക്കില്ലെങ്കിലും 14,999 രൂപയാണ് വില.
റെഡ്മി നോട്ട് 10 ടി (Redmi Note 10T)
മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്സെറ്റുൾപ്പെടെ 500 നിറ്സ് ബറൈറ്നെസ്സ് വരെ ലഭിക്കുന്ന 6.5 ഇഞ്ചിന്റെ 90Hz ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 ടിയിലുള്ളത്.
48 എംപി പ്രൈമറി സെൻസറും അതിനെ പിന്തുണയ്ക്കുന്ന 2 എംപി മാക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമടങ്ങിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിന് പിന്നിലുള്ളത്. 5,000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിലുള്ളത്. ആമസോണിൽ നിന്ന് ഇതിന്റെ 4 ജിബി/64ജിബി വേരിയന്റ് 14,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
സാംസങ് ഗാലക്സി എഫ് 23 (Samsung Galaxy F23)
സ്നാപ്ഡ്രാഗൺ 750ജി ചിപ്സെറ്റടങ്ങിയ ഫോൺ ഈ വർഷം മാർച്ചിലാണ് പുറത്തിറങ്ങിയത്. 6.6 ഇഞ്ചിന്റെ 120Hz ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണിതിലുള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനപ്പെടുത്തിയിട്ടുള്ള വൺ യുഐ 4.1ലാണ് ഇത് പ്രവർത്തിക്കുന്നത്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഇതിലുള്ളത്.
50 എംപിയുടെ പ്രൈമറി ലെൻസും അതിനെ പിന്തുണയ്ക്കുന്ന 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറുമാണ് പിന്നിലുള്ളത്. 25 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 14,399 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഇതിന്റെ വില.
മോട്ടറോള മോട്ടോ ജി 51 (Motorola Moto G51)
കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറങ്ങിയ ഈ ഫോണിൽ സ്നാപ്ഡ്രാഗൺ 480 പ്ലസ് ചിപ്സെറ്റാണുള്ളത്. 6.8 ഇഞ്ചിന്റെ 120 Hz ഐപിഎസ് എൽസിഡി ഡിസ്പ്ലേ ഇതിലുണ്ട്. ഇതേ വിഭാഗത്തിലുള്ള മറ്റു ഫോണുകളെ പോലെത്തന്നെ ഇതിലും 50 എംപിയുടെ പ്രൈമറി ലെൻസും അതിനെ പിന്തുണയ്ക്കുന്ന 8 എംപി അൾട്രാവൈഡ് ക്യാമറയും 2 എംപി മാക്രോ സെൻസറുമാണുള്ളത്. ആൻഡ്രോയിഡ് 12ൽ പ്രവർത്തിക്കുന്ന ഫോണിൽ 20 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫോണിന്റെ 4ജിബി/64ജിബി പതിപ്പിന് 12,249 രൂപയാണ് വില.
Realme 9i 5G (Realme 9i 5G)
മീഡിയ ടെക് ഡിമൻസിറ്റി 810 ചിപ്‌സെറ്റാണ് റിയല്‍മി 9ഐ 5ജി നൽകുന്നത്. കൂടാതെ 6.6-ഇഞ്ച് 90Hz ഐപിഎസ് എൽസിഡി ഡിസ്പ്ലേയുമുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0-ലാണ് പ്രവർത്തിക്കുന്നത്.
ഫോണിന്റെ പിന്നിൽ 50 എംപിയുടെ പ്രൈമറി ലെൻസും അതിനെ പിന്തുണയ്ക്കുന്ന 2 എംപി മാക്രോ ക്യാമറയും 2 എംപി ഡെപ്ത് സെൻസറുമടങ്ങിയ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 18 വാട്ട് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയും ഇതിലുണ്ട്. 14,999 രൂപയാണ് ഇതിന്റെ 4 ജിബി/64 ജിബി വെർഷന്റെ വില.
സാംസങ് ഗാലക്സി എം 13 (Samsung Galaxy M13)
മീഡിയടെക് ഡിമെൻസിറ്റി 700 ചിപ്സെറ്റടങ്ങിയ സാംസങ്ങിന്റെ ബജറ്റ് 5 ജി ഫോണാണ് ഇത്. 6.5 -ഇഞ്ചിന്റെ 90Hz ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണിതിലുള്ളത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ കോർ 4 ലാണ് ഇത് പ്രവർത്തിക്കുന്നത്.
50 എംപിയുടെ പ്രൈമറി ലെൻസും 2 എംപി യുടെ ഡെപ്ത് സെൻസറുമാടങ്ങിയ ഡ്യുവൽ ക്യാമറ സെറ്റപ്പാണ് പിന്നിലുള്ളത്. 5 എംപി യുടെ ഫ്രണ്ട് ക്യാമും ഇതിലുണ്ട്. 15 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയുമുണ്ട്. ഫോണിന്റെ 4ജിബി/64ജിബി പതിപ്പിന് 13,999 രൂപയാണ് വില.