റെഡ്മി കെ40 സീരീസ് ചൈനയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്നാപ്ഡ്രാഗണ്‍ 800 സീരീസ് പ്രോസസര്‍ ഉള്‍പ്പെടുന്നതാണ് റെഡ്മി ബ്രാന്‍ഡില്‍ നിന്നുള്ള ഈ ഏറ്റവും പുതിയ മുന്‍നിര ഫോണുകള്‍. ലോകത്തിലെ ഏറ്റവും ചെറിയ സെല്‍ഫി കാമറ കട്ട് ഔട്ട് ഈ ഫോണിന്റെ സവിശേഷതയാണെന്നു റെഡ്മി ഉറപ്പിച്ചുപറയുന്നു. അമോലെഡ് 120 ഹെര്‍ട്സ് സ്ക്രീന്‍, ക്വാഡ് റിയര്‍ കാമറ, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ എന്നിവയും കെ40 സീരീസ് വാഗദാനം ചെയ്യുന്നു.
ചൈനീസ് യുവാന്‍ 1999 മുതലാണു റെഡ്മി കെ 40 ന്റെ വില ആരംഭിക്കുന്നത്. ഇത് ഇന്ത്യയില്‍ ഏകദേശം 22,460 രൂപയാണ്. എന്നാല്‍ ഈ ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമോ എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. റിയല്‍മ എക്സ്60 5ജി, ഐഫോണ്‍ 12, ഓപ്പോ റിനോ 5 പ്രോ പ്ലസ് എന്നിവയ്ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.
റെഡ്മി കെ40 5ജി സീരീസ്: സവിശേഷതകള്‍
റെഡ്മി കെ40, റെഡ്മി കെ40 പ്രോ, റെഡ്മി കെ40 പ്രോ പ്ലസ് എന്നിങ്ങനെ മൂന്ന് ഫോണുകള്‍ റെഡ്മി പുതായി അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന വ്യത്യാസം പ്രൊസസറിലും കാമറ വിഭാഗത്തിലും മാത്രമാണ്. സാംസങ് വികസിപ്പിച്ച 6.67 ഇഞ്ച് അമോലെഡ് ഇ 4 ട്രൂടോണ്‍ ഡിസ്പ്ലേയാണ് ഫോണിന്റേത്. പൂര്‍ണ്ണ എച്ച്ഡി + റെസല്യൂഷനില്‍ പ്രവര്‍ത്തിക്കുന്ന പാനല്‍ 120 ഹെര്‍ട്സ് പുതുക്കല്‍ നിരക്കും എച്ച്ഡിആര്‍ 10 പ്ലസും പിന്തുണയ്ക്കുന്നു. മൂന്ന് 5 ജി ഫോണുകളിലും പഞ്ച്-ഹോള്‍ ഡിസ്പ്ലേ ഡിസൈന്‍ ഉണ്ട്. നോച്ചിന്് ഒരു എള്ള് വിത്തിന്റെ വലുപ്പം അതായത് രണ്ട് മില്ലീമീറ്റര്‍ മാത്രമാണുള്ളത്.
7എന്‍എം പ്രൊസസ് അടിസ്ഥാനമാക്കിയുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 പ്രോസസറാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് കരുത്തുപകരുന്നത്. റെഡ്മി കെ40 ന്റെ രണ്ട് പ്രോ പതിപ്പുകളിലും സ്നാപ്ഡ്രാഗണ്‍ 888 ചിപ്സെറ്റാണുള്ളത്. ഇത് 5 എന്‍എം ഫ്ളാഗ്ഷിപ്പ് 5ജി ചിപ്പാണ്. ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ടിനെ പിന്തുണയ്ക്കുന്ന ഇരട്ട സ്റ്റീരിയോ സ്പീക്കറുകളുമായാണ് റെഡ്മി കെ 40 പുറത്തിറങ്ങിയിരിക്കുന്നത്. ഉപകരണങ്ങള്‍ വൈ-ഫൈ 6 നെ പിന്തുണയ്ക്കുന്നു. കൂടാതെ 8ജിബി വരെ LPDDR5 റാമും 256GB വരെ UFS 3.1 സ്റ്റോറേജ് ഓപ്ഷനും ലഭ്യമാണ്
48 എംപി എഐ പ്രൈമറി ക്യാമറ ഉള്‍പ്പെടെ റെഡ്മി കെ 40 ല്‍ മൂന്ന് കാമറാകളാണുള്ളത്. 5 എംപി കാമറയും 8 എംപി സെന്‍സറും ഇതിനൊപ്പം ഉണ്ട്. റെഡ്മി കെ 40 പ്രോയ്ക്ക് 64 എംപി സോണി ഐഎംഎക്സ് 686 പ്രധാന ക്യാമറയും പ്രോ + വേരിയന്റിന് 108 എംപി സാംസങ് എച്ച്എം 2 പ്രൈമറി സെന്‍സറുമുണ്ട്. ബാക്കി സെന്‍സറുകള്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ്.
4,520 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റേത്്. 33 വാട്സ് ഫാസ്റ്റ് ചാര്ജറാണു ഫോണിനൊപ്പമുള്ളത്. റെഡ്മി കെ 40 പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 50 മിനിറ്റ് എടുക്കുമെന്ന് കമ്പനി പറയുന്നു. ബ്രൈറ്റ് ബ്ലാക്ക്, ഡ്രീംലാന്‍ഡ്, സണ്ണി സ്നോ ഉള്‍പ്പെടെ മൂന്ന് കളര്‍ വേരിയന്റുകളിലാണ് റെഡ്മി കെ 40 ലഭ്യമാവുക.
റെഡ്മി കെ40 പ്രോ 5ജി, റെഡ്മി കെ40 5ജി, റെഡ്മി കെ40 പ്രോ + 5 ജി വില
റെഡ്മി കെ 40 ന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,999 യുവാനാണ് (ഏകദേശം 22,460 രൂപ) ചൈനയിലെ വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 2,199 യുവാന്‍ (ഏകദേശം 24,710 രൂപ) വിലയുണ്ട്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്ഫിഗറേഷനുവില സി2,499 യുവാനാണ് (ഏകദേശം 28,090 രൂപ).
റെഡ്മി കെ 40 പ്രോയുടെ പ്രാരംഭ വില 2,799 ല്‍ യുവാന്‍ (ഏകദേശം 31,460) ആണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. 8 ജിബി + 128 ജിബി വേരിയന്റിന്റെ വില 2,999 യുവാന്‍ (ഏകദേശം 33,710 രൂപ). ടോപ്പ് എന്‍ഡ് 8 ജിബി + 256 ജിബി കോണ്ഫിഗറേഷന് 3,299 യുവാനാണു (ഏകദേശം 37,080 രൂപ) വില
റെഡ്മി കെ 40 പ്രോ +ന് 3,699 യുവാന്‍ (ഏകദേശം 41,570 രൂപ) വില വരും.