Latest News

റെഡ്മി ഗോ 16 ജിബി സ്റ്റോറേജ് ഇന്ത്യയിലെത്തി, വില 4,799 രൂപ

കഴിഞ്ഞ മാർച്ചിൽ 8 ജിബി, 1ജിബി റാം സ്റ്റോറേജുളള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു

Redmi Go, smartphone, ie malayalam

ഷവോമിയുടെ ഉപബ്രാൻഡായ റെഡ്മി പുതിയ സ്റ്റോറേജ് വേരിയന്റിലുളള റെഡ്മി ഗോ സ്മാർട്ഫോൺ പുറത്തിറക്കി. 16 ജിബി ഇന്റേണൽ സ്റ്റോറേജ് ഫോണിന്റെ വില 4,799 രൂപയാണ്. റെഡ്മി ഗോ 16 ജിബി സ്റ്റോറേജ് വേരിയന്റ് ഷവോമിയുടെ ഓൺലൈൻ സ്റ്റോറുകൾ വഴിയും, ഫ്ലിപ്കാർട്ട്, എംഐ ഹോം, എംഐ സ്റ്റോറുകൾ വഴിയും വാങ്ങാവുന്നതാണെന്ന് ഷവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തു.

Read: ഷവോമി റെഡ്‌മി ഗോ ഇന്ത്യയിലെത്തി, വില 4,499 രൂപ

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോയിലാണ് ഫോണിന്റെ പ്രവർത്തനം. കഴിഞ്ഞ മാർച്ചിൽ 8 ജിബി, 1ജിബി റാം സ്റ്റോറേജുളള ഫോണുകൾ കമ്പനി പുറത്തിറക്കിയിരുന്നു. സ്റ്റോറേജിലെ മാറ്റം ഒഴിച്ചാൽ ബാക്കിയെല്ലാം റെഡ്മി ഗോ ഫോണുകളിൽ ഒരുപോലെയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 425 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 5 ഇഞ്ച് 16:9 720p എച്ച്ഡി ഡിസ്‌പ്ലേയാണ്. ഹൈഡ്രിഡ് സിം സ്ലോട്ട് ആണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡോ സെക്കൻഡറി സിമ്മോ ഈ സ്ലോട്ട് മുഖേന ഉപയോഗിക്കാം.

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഗോ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് റെഡ്മി ഗോ. വില കുറഞ്ഞ സ്മാർട്ഫോണുകളിലും ആൻഡ്രോയിഡിനെ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് ഗോ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ മറ്റൊരു പതിപ്പാണിത്. വളരെ പരിമിതമായ സ്റ്റോറേജ് ഉപയോഗിച്ച് ഗോ ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കാം. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇണങ്ങുന്ന വിധം ഗൂഗിള്‍ ഗോ, യൂട്യൂബ് ഗോ, ജിമെയില്‍ ഗോ തുടങ്ങിയ ആപ്പുകളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം റെഡ്മി ഗോയിലുണ്ട്.

റെഡ്മി ഗോയുടെ പുറകിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടെ 8 എംപിയുടെ ക്യാമറയുണ്ട്. മുന്നിൽ 5 എംപി ക്യാമറയാണ്. 3000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്എംഡി ഗ്ലോബൽ, സാംസങ് കമ്പനികളെ നേരിടുന്നതിനാണ് ഷവോമി കുറഞ്ഞ വിലയിൽ ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ രണ്ടു കമ്പനികളും ആൻഡ്രോയിഡ് ഗോ സ്മാർട്ഫോണുകൾ ഇന്ത്യയിൽ നേരത്തെ പുറത്തിറക്കിയിരുന്നു.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Redmi has launched redmi go with 16gb of internal storage

Next Story
വമ്പൻ ഡിസ്കൗണ്ടുകളുമായി എംഐയുടെ സൂപ്പർ സെയ്ൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express