ജനപ്രിയ മൊബൈൽ ഫോൺ നിർമ്മാതാക്കളായ റെഡ്മി അവരുടെ മറ്റ് ഉൽപ്പന്നങ്ങളിലൂടെയും ജനശ്രദ്ധ നേടി മുന്നേറുകയാണ്. അത്തരത്തിൽ പ്രധാനമായും ഇന്ത്യൻ വിപണി തന്നെ ലക്ഷ്യമാക്കി കമ്പനി അവതരിപ്പിച്ച പ്രൊഡക്ട് ആയിരുന്നു റെഡ്മി ഇയർബഡ്സ്. കമ്പനി പുറത്തിറക്കുന്ന വയർലെസ് ഇയർബഡ്സ് ആണ് റെഡ്മി ഇയർബഡ്ട് S. 1799 രൂപ മാത്രം വില വരുന്ന ഇയർബഡ്സ് റിയൽമീ അടുത്തിടെ പുറത്തിറക്കിയ റിയൽമീ ബഡ്സ് എയർ നിയോയേക്കാളും എന്തുകൊണ്ടും വിലക്കുറവിലാണ് ഉപഭോക്താക്കളിലെത്തുന്നത്.

മേയ് 27 മുതൽ എംഐ ഡോട്ട് കോമിലും എംഐ ഹോംസിലും എംഐ സ്റ്റുഡിയോസിലും എംഐ സ്റ്റോഴ്സിലും ആമസോണിലും ഇയർബഡ്സ് വിൽപ്പനയ്ക്കെത്തും. വൈകാതെ തന്നെ എല്ലാ റീട്ടെയിൽ കേന്ദ്രങ്ങളിലും ഇയർബഡ്സ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമായും റിയൽമീ ബഡ്സ് എയർ നിയോയുമായി തന്നെയാകും റെഡ്മി ഇയർബഡ്സ് മത്സരിക്കുന്നത്. 2999 രൂപയാണ് റിയൽമീ ബഡ്സ് എയർ നിയോയുടെ വില.

Also Read: ഉറങ്ങാൻ സഹായിക്കുന്ന യുട്യൂബിന്റെ ബെഡ് ടൈം റിമൈൻഡർ; പുതിയ ഫീച്ചർ അവതരിപ്പിച്ച് കമ്പനി

റെഡ്മി ഇയർബഡ്സ് Sന്റെ അഞ്ച് പ്രധാന ഫീച്ചറുകൾ

മൾട്ടി ഫങ്ഷൻ ബട്ടനോട് കൂടിയാണ് റെഡ്മി ഇയർബഡ്സ് എത്തുന്നത്. ഇത് സ്മാർട്ഫോണിന്റെ സഹായമില്ലാതെ തന്നെ കോളുകൾ അറ്റൻഡ് ചെയ്യാൻ സഹായിക്കുന്നു. ഒപ്പം ഡെഡിക്കേറ്റഡ് ഗെയിം മോഡ് മികച്ച ഗെയ്മിങ് അനുഭവം നൽകും. ഓഡിയോ ലാഗ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഘടകമാണ് ഡെഡിക്കേറ്റഡ് ഗെയിം മോഡ്.

4.1 ഗ്രാം മാത്രം ഭാരമുള്ള ഇയർബഡ്സ് എത്തുന്നത് ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയുമായാണ്.

IPX4 റേറ്റഡ് വാട്ടർ റെസിസ്റ്റൻസാണ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. അതായത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ മഴയോ വിയർപ്പോ ഇയർബഡ്സിന് കേടുപാടുകൾ വരുത്തില്ല.

ഒറ്റ ചാർജിൽ 12 മണിക്കൂർ വരെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ് റെഡ്മി ഇയർബഡ്സ് S.

റിയൽടെക് വോയ്സ് അസിസ്റ്റൻസുമായി എത്തുന്ന റെഡ്മി ഇയർബഡ്സ് S RTL8763BFR ബ്ലൂടൂത്ത് ചിപ്പിന്റെ സഹായത്തോടെ പരിസ്ഥിതി ശബദ്ങ്ങൾ കുറയ്ക്കുന്നു. ഇതിനായി ഇയർബഡ്സിന്റെ ടിപ്പിൽ ഡബിൾ ക്ലിക്ക് ചെയ്താൽ മതിയാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook