Redmi 9A: ഷവോമി 8,999 രൂപയില്‍ വില തുടങ്ങുന്ന റെഡ്മി 9 വ്യാഴാഴ്ച അവതരിപ്പിച്ചു. പിന്നാലെ റെഡ്മി 9 എ എന്ന എന്‍ട്രി ലെവല്‍ ഫോണ്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ സെപ്തംബര്‍ രണ്ടിന് റെഡ്മി 9എ അവതരിപ്പിക്കുമെന്ന് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, ഫോണ്‍ വിപണിയിലെത്തുന്ന ദിവസവും കമ്പനി വെളിപ്പെടുത്തി. സെപ്തംബര്‍ നാലിന് റെഡ്മി 9 എ വില്‍പനയ്‌ക്കെത്തും.
ഓണ്‍ലൈന്‍ പരിപാടിയിലൂടെ കമ്പനി റെഡ്മി 9എ അവതരിപ്പിക്കും. ഷവോമിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍, വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി ഈ വെര്‍ച്വല്‍ അവതരണം നടക്കും.
റെഡ്മി 9, റെഡ്മി 9 പ്രൈം എന്നിവയ്ക്കുശേഷം റെഡ്മി 9 സീരീസില്‍ കമ്പനി അവതരിപ്പിക്കുന്ന മൂന്നാമത്തെ ഫോണാണ് റെഡ്മി 9 എ. മലേഷ്യയില്‍ അവതരിപ്പിച്ച റെഡ്മി 9എയ്ക്ക് സമാനമായത് ആയിരിക്കും ഇന്ത്യയിലും അവതരിപ്പിക്കുക. കഴിഞ്ഞ മാസമാണ് റെഡ്മി 9സിയ്‌ക്കൊപ്പം റെഡ്മി 9എ മലേഷ്യയില്‍ അവതരിപ്പിച്ചത്.
Redmi 9A specifications: റെഡ്മി 9എയുടെ പ്രത്യേകതകള്‍
വാട്ടര്‍ഡ്രോപ്-സ്റ്റൈല്‍ ഡിസ്‌പ്ലേ ഡിസൈനാണ് റെഡ്മി 9 എയുടേത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ രാജ്യത്ത് അവതരിപ്പിച്ച റെഡ്മി 8എയുടെ പിന്‍ഗാമി ആയിട്ടാണ് റെഡ്മി 9 എ എത്തുന്നത്.
6.53 ഇഞ്ച് എച്ച്ഡി പ്ലസ്, ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേ, 720എക്‌സ്,1,600 പിക്‌സല്‍ റെസൊല്യൂഷനുള്ള സ്‌ക്രീന്‍, 20: 9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ് റെഡ്മി 9എയ്ക്കുള്ളത്.
ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ ജി25 പ്രോസ്സസറും 3ജിബി റാമും ഫോണിന് ശക്തിപകരുന്നു. 32 ജിബിയുടെ ഇന്റേണല്‍ മെമ്മറിയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി ആയി ഇന്റേണല്‍ സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാം.
നാല് ജിബി റാമുള്ള ഒരു ഉയര്‍ന്ന വെര്‍ഷന്‍ കൂടി കമ്പനി അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. ആന്‍ഡ്രോയ്ഡ് 10 ഓപറേറ്റിങ് സംവിധാനത്തില്‍ എംഐയുഐ 11-ല്‍ ആണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
Read Also: ഇന്ത്യയില്‍ നിര്‍മ്മിച്ച് വിപണിയിലെത്താന്‍ ഒരുങ്ങുന്ന ഐഫോണുകള്‍
13എംപി ക്യാമറ പിന്നിലും 5എംപി സെല്‍ഫി ലെന്‍സ് മുന്നിലും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.
Redmi 9A price in India: ഇന്ത്യയില്‍ റെഡ്മിയുടെ വില
മലേഷ്യയിലെ വില പരിഗണിച്ചാല്‍ റെഡ്മി 9എ 6,400 രൂപയ്ക്ക് അടുത്തുള്ള വിലയില്‍ ഇന്ത്യയില്‍ ലഭിക്കും. നേച്ചര്‍ ഗ്രീന്‍, സീ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലുള്ള ഫോണുകള്‍ ആകും വിപണിയിലെത്തുക.