ന്യൂഡൽഹി: പ്രമുഖ ഇലക്ട്രോണിക് നിർമാതാക്കളായ ഷവോമി പുതിയ രണ്ട് ഉൽപ്പന്നങ്ങൾ കൂടി വിപണിയിലെത്തിക്കുന്നു. റെഡ്മി 8 A ഡ്വുവൽ സ്മാർട്ഫോണും റെഡ്മി പവർ 10000 mAh, 20000 mAh എന്നിങ്ങനെ രണ്ട് വ്യത്യസ്ത കപ്പാസിറ്റിയോടുകൂടി പവർ ബാങ്കുമാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

Also Read: മികച്ച ക്യാമറ അനുഭവം സമ്മാനിച്ച് സാംസങ് ഗ്യാലക്സി A51

റെഡ്മിയുടെ എൻട്രി ലെവൽ ഫോണായി കഴിഞ്ഞ വർഷം അവതരിപ്പിച്ച റെഡ്മി 8Aയുടെ പരിഷ്കരിച്ച പതിപ്പാണ് റെഡ്മി 8A ഡ്വുവൽ. 13MPയും 2MPയും അടങ്ങുന്ന ഡ്വുവൽ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന ആകർഷണം. 5000mAh ബാറ്ററിയാണ് റെഡ്മി 8A ഡ്വുവലിന്റെ പവർ ഹൗസ്. 6,499 രൂപയ്ക്ക് ഫോണിന്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കും. 6,999 രൂപയാണ് 3 ജിബി റാം+32 ജിബി ഇന്റേണൽ മെമ്മറിയോടെയെത്തുന്ന കൂടിയ മോഡലിന്റെ വില.

Also Read: സാംസങ് ഗ്യാലക്സി S10 ലൈറ്റ് ഇന്ത്യയിൽ; പ്രീ ബുക്കിങ്ങിൽ 3000 രൂപ ക്യാഷ് ബാക്ക് ഓഫർ

ഫെബ്രുവരി 18 മുതൽ ഫോൺ വിപണിയിലെത്തും. റെഡ്മിയുടെ ഓൺലൈൻ സ്റ്റോറിനു പുറമെ റീട്ടെയിൽ സെന്ററുകളിലും ഫോണെത്തും. ആമസോണിലും ഫോണിന്റെ വിൽപ്പനയുണ്ടാകും. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്, സീ ബ്ലൂ, സ്കൈ വൈറ്റ്, മിഡ്നൈറ്റ് ഗ്രേ.

Also Read: ഈ വർഷം സ്‌മാർട്ട്‌ഫോൺ വിപണിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

ഇതോടൊപ്പം രണ്ട് വ്യത്യസ്ത പാക്കേജിലുള്ള പവർ ബാങ്കും കമ്പനി അവതരിപ്പിച്ചു. 10000 mAh പവർ ബാങ്കിന് 799 രൂപയും 20000 mAh പവർ ബാങ്കിന് 1,499 രൂപയുമാണ് വില. പവർ ബാങ്കും ഫെബ്രുവരി 18-ാം തിയതി മുതൽ വിൽപ്പന ആരംഭിക്കും. 10000 mAhന്റെ പവർ ബാങ്ക് 10w ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിലാണ്, 20000 mAhൽ 18w ഫാസ്റ്റ് ചാർജിങ്ങാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook