റെഡ്മി രണ്ടു പുതിയ സ്മാർട്ഫോൺ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ ബജറ്റിൽ വാങ്ങാവുന്ന റെഡ്മി 7, സെൽഫി ഇഷ്ടപ്പെടുന്നവർക്കായി റെഡ്മി Y3 എന്നിവയാണ് ഇന്ത്യൻ വിപണിയിലെത്തിയത്. റെഡ്മി 7 ന്റെ 2 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 7,999 രൂപയും 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില.

റെഡ്മി Y3 യുടെ പ്രത്യേകത മുന്നിൽ സെൽഫിക്കായുളള 32 മെഗാപിക്സൽ ക്യാമറയാണ്. റെഡ്മി Y3 യുടെ 3 ജിബി റാം, 32 ജിബി സ്റ്റോറേജ് വേരിയന്റിന് 9,999 രൂപയും 4 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില.

ഏപ്രിൽ 30 മുതലാണ് റെഡ്മി Y3 യുടെ വിൽപന തുടങ്ങുക. ആമസോൺ, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴി ഫോൺ വാങ്ങാം. ഫോണിന്റെ ആദ്യ വിൽപനയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് എയർടെൽ നൽകുന്ന 1120 ജിബി 4 ജി ഡാറ്റയും ലഭിക്കും.

Read: ഷവോമി റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ ഇന്ത്യയിൽ പുറത്തിറക്കി, വില 9,999 രൂപ മുതൽ

റെഡ്മി 7 ന്റെ വിൽപന ഏപ്രിൽ 29 ന് ആമസോൺ, മൈ ഡോട് കോം, മൈ ഹോം സ്റ്റോഴ്സ് എന്നിവ വഴിയാണ്. നാലു വർഷത്തേക്ക് ഇരട്ടി ഡാറ്റ ലഭിക്കുന്ന ജിയോ ഓഫറാണ് ഉപയോക്താക്കൾക്ക് കിട്ടുക.

റെഡ്മി 7 ന്റേത് 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളാണ് ഫോണിനുളളത്. 512 ജിബി വരെ സപ്പോർട്ട് ചെയ്യുന്നതാണ് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്. 12എംപി+2എംപി ആണ് റിയർ ക്യാമറ. 8 എംപിയാണ് മുൻക്യാമറ. 4000 എംഎഎച്ച് ആണ് ബാറ്ററി.

റെഡ്മി Y3 യുടേത് 6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 32 മെഗാപിക്സലാണ് ക്യാമറ. ക്വാൽകം സ്നാപ്ഡ്രാഗൺ 632 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പിൻക്യാമറ 12എംപി+2എംപി ആണ്. 4000 എംഎഎച്ച് ആണ് ബാറ്ററി. നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഫോൺ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook