ബജറ്റ് ഫോണുകളുടെ വലിയ നിര തന്നെയാണ് മൊബൈൽ നിർമ്മാതാക്കൾ ഈ വർഷം ഇന്ത്യയിൽ ഒരുക്കിയിരിക്കുന്നത്. ഷവോമി, ഹോണർ, നോക്കിയ എന്നിവർ ബജറ്റ് ഫോൺ ശ്രേണിയിൽ പുതിയ മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏത് ഫോണാണ് മികച്ചത് എന്ന് തീരുമാനിക്കാൻ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകും വിധം വിപണിയിൽ സ്മാർട്ഫോണുകളുടെ ബാഹുല്യമാണുള്ളത്. അതിനാൽ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ കീശ കാലിയാക്കാതെ മികച്ച സൗകര്യമുള്ള സ്മാർട്ഫോൺ സ്വന്തമാക്കാം.

13,000 രൂപക്ക് താഴെയുള്ള ബജറ്റ് ഫോണുകളുടെ ലിസ്റ്റാണ് താഴെ നൽകിയിരിക്കുന്നത്.

നോക്കിയ 5.1 പ്ലസ്

എച്ച്എംഡി ഗ്ലോബൽ അവതരിപ്പിച്ച ഏറ്റവും പുതിയ ബജറ്റ് ഫോണാണ് നോക്കിയ 5.1 പ്ലസ്. മികച്ച ഡിസൈനിലുള്ള ഫോണിന് യുഎസ്ബി ടൈപ്പ്-സി പോർട്ടാണ് ഉള്ളത്. ഗ്ലാസ്സ് ബോഡിയുള്ള ഫോൺ ഒറ്റ കൈ കൊണ്ട് വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. മിഡീയടെക് ഹെലിയോ പി60 പ്രോസ്സസർ, 13 എംപി + 5എംപി ക്യാമറ എന്നിവയാണ് നോക്കിയ 5.1ന്റെ സൗകര്യങ്ങൾ. രണ്ട് വർഷത്തേക്ക് സ്ഥിരമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റകളും, മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി അപ്ഡേറ്റും നോക്കിയ ഉറപ്പ് നൽകുന്നുണ്ട്.3 ജിബി റാം / 32 ജിബി സ്റ്റോറേജ് സൗകര്യമുള്ള നോക്കിയ 5.1 പ്ലസിന് 10,499 രൂപയാണ് വില

അസ്യുസ് സെൻഫോൺ മാക്‌സ് പ്രോ എം1

അസ്യുസ് കമ്പനി വൺപ്ലസുമായി മത്സരിക്കുമ്പോൾ നേട്ടമാകുന്നത് ഉപഭോക്താകൾക്കാണ്. തായ്‌വാനീസ് കമ്പനിയായ അസ്യുസ് അവതരിപ്പിച്ച മികച്ച ബജറ്റ് ഫോണാണ് അസ്യുസ് സെൻഫോൺ മാക്‌സ് പ്രോ എം1. ആൻഡ്രോയിഡ് യുഐ, സ്നാപ്‌ഡ്രാഗൺ 636 പ്രോസ്സസർ എന്നിവയാണ് അസ്യുസ് സെൻഫോണിന് കരുത്തേകുന്നത്. 5.99 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ളെ , 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് അസ്യുസ് സെൻഫോൺ മാക്‌സ് പ്രോവിന്റ സ്പെസിഫിക്കേഷൻസ്. അസ്യുസ് സെൻഫോൺ മാക്‌സ് 4ജിബി റാം , 64 ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയാണ് വില

ഷവോമി റെഡ്‌മി 6 പ്രോ

നോച്ചെഡ് ഡിസ്‌പ്ളെയോടെ വിപണിയിലെത്തിയ ബജറ്റ് ഫോണാണ് ഷവോമി റെഡ്‌മി 6 പ്രോ. നീളമുള്ള ഡിസൈനാണ് റെഡ്‌മി 6 പ്രോവിന്റേത്. 5.84 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ളെ , 13 എംപി+ 5 എംപി റിയർ ക്യാമറ, ക്യുവൽകോം സ്‌നാപ്‌ഡ്രാഗൺ 625 പ്രോസ്സസർ എന്നിവയാണ് ഷവോമി റെഡ്‌മി 6 പ്രോവിന്റെ. 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് ഓപ്ഷൻ ഷവോമി റെ‌ഡ്‌മി 6 പ്രോവിന് 10,999 രൂപയും, 4ജിബി/64ജിബി സ്റ്റോറേജ് ഫോണിന് 12,999 രൂപയുമാണ് വില

ഹോണർ 9എൻ

ക്ലാസിക് ഡിസൈനാണ് ഹോണറിന്റെ പ്രത്യേകത. 5.84 ഇഞ്ച് എച്‌ഡി ഡിസ്‌പ്ളെ, 13 എംപി+2 എംപി പിൻ ക്യാമറ, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഹോണറിന്റെ പ്രത്യേകത. മികച്ച ഡി‌സ്‌പ്ളെയാണ് ഹോണർ എൻ 9ന്റെ പ്രത്യേകത. 3ജിബി റാം/ 32ജിബി സ്റ്റോറേജ് മോഡൽ ഹോണർ 9എന്നിന് 11,999 രൂപയാണ് വില.

റിയൽമി 1

ഡയമണ്ട് കട്ട് പിൻ പാനലാണ് റിയൽമി 1നെ ആകർഷകമാക്കുന്നത്. 6 ഇഞ്ച് ഫുൾ എച്‌ഡി ഡിസ്‌പ്ലെ , 13 എംപി ക്യാമറ മിഡിയടെക് ഹെലിയോ പി60 പ്രോസ്സസർ, ഫിംഗർപ്രിന്റ സെൻസർ, 3410 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് റിയൽമി 1ന്റെ സ്പെസിഫിക്കേഷൻസ്. 4 ജിബി റാം /64 ജിബി സ്റ്റോറേജ് മോഡൽ റിയൽമി 1 ന് 10,990 രൂപയാണ് വില.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ