10,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്ഫോണാണോ നിങ്ങള്‍ക്ക് വേണ്ടത്. ഈ ചിന്തയിലുള്ളവര്‍ക്കായി റെഡ്മി രണ്ട് പുതിയ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. റെഡ്മി 10 എയും റെഡ്മി 10 പവറും. രണ്ട് ഫോണുകളുടേയും സവിശേഷതകള്‍ പരിശോധിക്കാം.
റെഡ്മി 10 എ സവിശേഷതകള്‍
6.53 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1,600 പിക്സല്‍സ്) ഐപിഎസ് എല്‍സിഡി ഡിസ്പ്ലെയോടു കൂടിയാണ് ഫോണ്‍ വരുന്നത്. പുതിയ ഡിസൈനിലാണ് കമ്പനി ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. പിന്നിലായി വരുന്ന ക്യാമറ പാനലിനൊപ്പമാണ് ഫിംഗര്‍പ്രിന്റ് സ്കാനര്‍. ഒക്ട കോര്‍ മീഡിയ ടെക് ഹീലിയോ ജി 25 ചിപ്സെറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ വരുന്നത്. മൂന്ന് ജിബി റാം, 32 ജിബി സ്റ്റോറേജും നാല് ജിബി റാം, 64 ജിബി സ്റ്റോറേജും.
റെഡ്മി 10 എയില്‍ 13 മെഗാ പിക്സല്‍ (എംപി) സിംഗിള്‍ ക്യാമറയാണ് പിന്നിലായി വരുന്നത്. സെല്‍ഫി ക്യാമറ അഞ്ച് എംപിയാണ്. 5000 എംഎഎച്ച് ബാറ്ററിയോടു കൂടി വരുന്ന ഫോണിന് 10 വാട്ട് ചാര്‍ജിങ് പിന്തുണയുമുണ്ട്.
റെഡ്മി 10 പവര്‍ സവിശേഷതകള്‍
6.71 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലെയാണ് റെഡ്മി 10 പവറില്‍ വരുന്നത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 680 ചിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ജിബി റാം 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍. 6,000 എംഎഎച്ചാണ് ബാറ്ററി. 18 വാട്ട് ചാര്‍ജിങ് പിന്തുണയുമുണ്ട്. എന്നാല്‍ 10 വാട്ടിന്റെ ചാര്‍ജറായിരിക്കും ഫോണിനൊപ്പം ലഭിക്കുന്നത്.
പിന്നിലായി രണ്ട് ക്യാമറകളാണ് വരുന്നത്. പ്രധാന ക്യാമറ 50 എംപിയാണ്. രണ്ട് എംപിയും പോര്‍ട്രൈറ്റ് ക്യാമറയും വരുന്നു. അഞ്ച് എംപിയാണ് സെല്‍ഫി ക്യാമറ.
വിലയും വില്‍പ്പനയും
റെഡ്മി 10 എ: മൂന്ന് ജിബി റാമും 32 ജിബി സ്റ്റോറേജും വരുന്ന ഫോണിന് 8,499 രൂപയാണ് വില. നാല് ജിബി റാമും 64 ജിബി സ്റ്റോറേജുമാണെങ്കില്‍ 9,499 രൂപയായിരിക്കും വില. ചാര്‍ക്കോള്‍ ബ്ലാക്ക്, സീ ബ്ലു, സ്ലേറ്റ് ഗ്രെ എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആമസോണ്‍, റെഡ്മിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാവുന്നതാണ്.
റെഡ്മി 10 പവറിന് 14,999 രൂപയാണ് വില. പവര്‍ ബ്ലാക്ക്, സ്പോര്‍ട്ടി ഓറഞ്ച് എന്നീ നിറങ്ങളിലാണ് ഫോണ്‍ വരുന്നത്.
Also Read: Google Pay: ഗൂഗിള്‍ പെ ഉപയോഗിക്കാറില്ലേ? പണമിടപാടുകള്‍ എളുപ്പത്തിലാക്കാന്‍ അഞ്ച് വഴികള്‍