റെഡ്മിയുടെ റെഡ്മി 10 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്‌നാപ്ഡ്രാഗൺ 680, 50 എംപി പ്രധാന ക്യാമറ എന്നിവയുമായാണ് ഈ ബജറ്റ് ഫോൺ ഇറങ്ങുന്നത്.
Redmi 10: Specifications- സ്പെസിഫിക്കേഷൻസ്
20.6:9 ആസ്പക്ട് റേഷ്യോ ഉള്ളതും ഉയർന്ന റിഫ്രഷ് റേറ്റ് ഇല്ലാത്തതുമായ 6.71 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയാണ് റെഡ്മി 10 ഫോണിൽ. ഡിസ്പ്ലേയ്ക്ക് വൈഡ് വൈൻ എൽ വൺ (Widevine L1) സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. എന്നാൽ ഏത് പതിപ്പാണ് എന്ന് റെഡ്മി വ്യക്തമാക്കിയിട്ടില്ല.
പിറകിൽ ക്യാമറ മൊഡ്യൂളിന്റെ ഭാഗത്താണ് ഫിംഗർപ്രിന്റ് സെൻസർ. ഫോൺ ഐപി സർട്ടിഫിക്കേഷനുകളൊന്നും നൽകുന്നില്ലെങ്കിലും, ഫോണിന്റെ ഫ്രെയിമിലുടനീളം റബ്ബർ സീലുകളും കോറഷൻ പ്രൂഫ് പോർട്ടുകളും ഉണ്ട്.
ആറ് ജിബി വരെ റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമുള്ള ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 680 ചിപ്പാണ് റെഡ്മി 10 നൽകുന്നത്. പിറകിൽ 50 എംപി പ്രധാന ക്യാമറയും രണ്ട് എംപി ഡെപ്ത് സെൻസറും അഞ്ച് എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.
18 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ട്.
Redmi 10: Pricing and availability: വില
റെഡ്മി 10ന്റെ 4ജിബി/64ജിബി വേരിയന്റിന് 10,999 രൂപയും 6ജിബി/128ജിബി വേരിയന്റിന് 12,999 രൂപയുമാണ് വില. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇഎംഐ സ്‌കീം ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1000 രൂപ അധിക കിഴിവ് ലഭിക്കും.
മMi.com, Flipkart.com, Mi Home, Mi Studio സ്റ്റോറുകളിൽ മാർച്ച് 24, ഉച്ചയ്ക്ക് 12 മുതൽ ഫോൺ ലഭ്യമാവും. കരീബിയൻ ഗ്രീൻ, പസഫിക് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് ഫോൺ ലഭ്യമാവുക.