scorecardresearch

ഷവോമി റെഡ്മി 10 പുറത്തിറക്കി; പുതിയ ബജറ്റ് ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം

18 വാട്ട് അതിവേഗ ചാർജിങും 9 വാട്ട് റിവേഴ്സ് വയർഡ്ചാർജിങും പിന്തുണക്കുന്ന 5,000എംഎഎച് ബാറ്ററി ഈ ഫോണിന്റെ പ്രധാന സവിശേഷതയാണ്

18 വാട്ട് അതിവേഗ ചാർജിങും 9 വാട്ട് റിവേഴ്സ് വയർഡ്ചാർജിങും പിന്തുണക്കുന്ന 5,000എംഎഎച് ബാറ്ററി ഈ ഫോണിന്റെ പ്രധാന സവിശേഷതയാണ്

author-image
Tech Desk
New Update
Redmi 10, Redmi 10 India, Redmi 10 price, Redmi 10 price in India, Redmi 10 specifications, Redmi 10 launch, ie malayalam

ഷവോമിയുടെ പുതിയ ബജറ്റ് ഫോണായ റെഡ്മി 10 പുറത്തിറക്കി. പുതിയ പ്രോസസറും മികച്ച ക്യാമറയുമാണ് പുതിയ ഫോൺ എത്തുന്നത്. പുതിയ ഷവോമി സ്മാർട്ട്ഫോണിനെ കുറിച്ചു കൂടുതൽ താഴെ വായിക്കാം.

Advertisment

റെഡ്മി 10 ൽ 6.5 ഇഞ്ച് ഫുൾഎച്ഡി+ ഡിസ്പ്ലേയാണ് വരുന്നത്, 90ഹെർട്സിന്റെ അഡാപ്റ്റീവ് റിഫ്രഷ് നിരക്ക് നൽകുന്നതാണ് ഈ ഡിസ്പ്ലേ. നിങ്ങളുടെ ഫോണിന്റെ ബാറ്ററി ഒട്ടും പാഴാക്കാതിരിക്കാൻ ഫോണിന് അതിന്റെ റിഫ്രഷ് റേറ്റ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കാൻ കഴിയും. സൺലൈറ്റ് ഡിസ്പ്ലേ, റീഡിംഗ് മോഡ് 3.0 ഫീച്ചറുകളും ഡിസ്പ്ലേക്കുണ്ട്. മീഡിയാടെക് ഹീലിയോ ജി88 പ്രോസസറിന്റെ കരുത്തിലാണ് ഫോൺ വരുന്നത്. 4ജിബി +64ജിബി, 4 ജിബി +128 ജിബി , 6 ജിബി +128 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ റെഡ്മി 10 ലഭ്യമാണ്.

പിന്നിൽ ഒരു ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് ഫോൺ വരുന്നത്. ഇത് 50 എംപി പ്രധാന ക്യാമറ, 8 എംപി അൾട്രാ വൈഡ് ക്യാമറ, രണ്ട് 2 എംപി മാക്രോ, ഡെപ്ത് സെൻസറുകൾ എന്നിവ ഉൾപ്പെടുന്നതാണ്. സെൽഫികൾക്കായി മുൻവശത്ത് മധ്യഭാഗത്ത് പഞ്ച്-ഹോൾ കട്ടൗട്ടിൽ 8 എംപി ക്യാമറയും നൽകിയിരിക്കുന്നു. 18 വാട്ട് അതിവേഗ ചാർജിങും 9 വാട്ട് റിവേഴ്സ് വയർഡ്ചാർജിങും പിന്തുണക്കുന്ന 5,000എംഎഎച് ബാറ്ററി ഈ ഫോണിന്റെ പ്രധാന സവിശേഷതയാണ്.

ഇതിനുപുറമെ, ഡ്യുവൽ സ്പീക്കർ സജ്ജീകരണവും 3.5 എംഎം ഹെഡ്‌ഫോൺ പോർട്ടും ഫോണിൽ ലഭ്യമാണ്. പവർ ബട്ടൺ ഉൾപ്പെടുന്ന സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും വരുന്ന ഫോൺ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5ൽ ആണ് പ്രവർത്തിക്കുന്നത്. റെഡ്മി 10 ന്റെ ഭാരം 181 ഗ്രാം ആണ്. 161.95 x 75.53 x 8.92 മിമി എന്നിങ്ങനെയാണ് അളവുകൾ.

Advertisment

Also read: ഈ ഓണക്കാലത്ത് വാങ്ങാവുന്ന 20,000 രൂപയിൽ താഴെ വിലവരുന്ന മൊബൈൽ ഫോണുകൾ

കാർബൺ ഗ്രേ, പെബിൾ വൈറ്റ്, സീ ബ്ലൂ എന്നിങ്ങനെ മൂന്ന് കളറുകളിൽ റെഡ്മി 10 ലഭ്യമാകും. ഈ സ്മാർട്ട്ഫോൺ നിലവിൽ ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഇറങ്ങാൻ സാധ്യതയുണ്ട്. ഷവോമി ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

ഫോൺ ഇന്ത്യയിൽ ഏകദേശം 10,000 രൂപയ്ക്കായിരിക്കും ലഭ്യമാകുക, റെഡ്മിയുടെ നോൺ നോട്ട് നമ്പർ സീരീസുകൾക്ക് സാധാരണ ഇതാണ് വിലവരുക. മൈക്രോമാക്സ് ഇൻ നോട്ട് 1, സാംസങ് ഗാലക്‌സി എം 02 എസ്, റെഡ്മിയുടെ സ്വന്തം നോട്ട് 9 സീരീസ് എന്നിവയുടെ എതിരാളിയായിട്ടാകും ഫോൺ എത്തുക.

Redmi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: