പുതുവർഷത്തിൽ “റിയൽമി യോ!ഡെയ്‌സ് ” അവതരിപ്പിച്ച് റിയൽമി. ആമസോൺ, ഫ്ലിപ്‌ക്കാർട്ട്, റിയൽമിയുടെ ഓൺലൈൻ സ്റ്റോറിലുമാണ് റിയൽമി യോ!ഡെയ്‌സ് വിൽപ്പന നടക്കുന്നത്. ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒൻപതിന് റിയൽമി യോ!ഡെയ്‌സ് അവസാനിക്കും.
വിൽപ്പന കാലയളവിൽ റിയൽമി യു1 4ജിബി റാം/64ജിബി സ്റ്റോറേജ് വേരിയെന്റ്, റിയൽമി യു1 ഫെയറി ഗോൾഡും ലഭിക്കും. ഇത് കൂടാതെ റിയൽമി ബഡ്‌സ് ഇയർഫോൺ, റിയൽമി ബാക്ക്പാക്ക്, മറ്റ് ആക്‌സസ്സറികൾ എന്നിവയുടെയും വിൽപ്പനയുണ്ട്.
റിയൽമി 2, റിയൽമി സി1, റിയൽമി യു1 , റിയൽമി 2 പ്രോ എന്നീ സ്‌മാർട്ട്ഫോണുകളുടെ വിൽപ്പനയും റിയൽമി യോ!ഡെയ്‌സിലുണ്ട്. ആമസോണിലൂടെ റിയൽമി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പഴയ സ്‌മാർട്ട്ഫോൺ എക്‌സ്ചെയിഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും. ഫ്ലിപ്ക്കാർട്ട് പ്രീപെയ്‌ഡ് ഉപഭോക്താക്കൾക്ക് 1000 രൂപയുടെ ഇളവ് നൽകുന്നുണ്ട്.
റിയൽമിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലൂടെ റിയൽമി യോ!ഡെയ്‌സ് കാലയളവിൽ റിയൽമി യു1 വാങ്ങുന്ന ആദ്യ 500 ഉപഭോക്താക്കൾക്ക് സൗജന്യമായി റിയൽമി ബഡ്‌സ് ഇയർഫോൺ ലഭിക്കും. മൊബിവിക്ക് മൊബൈൽ വാലറ്റ് ഉപയോഗിച്ച് സ്‌മാർട്ട്ഫോൺ വാങ്ങുന്നവർക്ക് 15 ശതമാനം വിലക്കിഴിവ് ലഭിക്കും.
റിയൽമി കമ്പനി ജനുവരി 6ന് “ആർ പവർ ” എന്ന പേരിൽ ഒരു മത്സരം നടത്തുന്നുണ്ട്. ഈ മത്സരത്തിലൂടെ ഉപഭോക്താവിന് റിയൽമി യു1നും, റിയൽമി ബഡ്‌സിനും 100 ശതമാനം വരെ വിലക്കിഴിവ് നേടാനാകും.