scorecardresearch

Realme X7, Realme X7 Pro 5G: Price and Features- റിയൽമീ എക്‌സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ

6 ജിബി + 128, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് വാരിയന്റുകളിൽ റിയൽമീ എക്സ് 7 ലഭ്യമാണ്

6 ജിബി + 128, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് വാരിയന്റുകളിൽ റിയൽമീ എക്സ് 7 ലഭ്യമാണ്

author-image
Tech Desk
New Update
realme x7, realme x7 pro, realme x7 launch, realme x7 price, realme x7 pro launch, realme x7 price in india, realme x7 specifications, realme x7 specs, realme x7 pro specifications, realme x7 pro specs, realme x7 pro features, realme x7 features, realme x7 pro features, realme x7 specs, റിയൽമി, റിയൽമമി എക്സ്7, സ്മാർട്ട്ഫോൺ,

Realme X7, Realme X7 Pro 5G: Price and Features: 5 ജി പിന്തുണയുള്ള റിയൽമീ എക്‌സ് 7 - 5 ജി സീരീസ് സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. റിയൽ‌മെ എക്സ് 7, എക്സ് 7 പ്രോ എന്നീ മോഡലുകളാണ് ഈ സീരീസിലുള്ളത്. എക്സ് 7 മോഡൽ 19,999 രൂപ മുതലും എക്സ് 7 പ്രോ 29,999 രൂപ മുതലും വിപണിയിൽ ലഭ്യമാണ്.

Advertisment

എക്സ് 7 സീരീസ് 2020 നവംബറിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. പുതിയ ഫോണുകൾ ഫ്ലിപ്കാർട്ടിലും കമ്പനിയുടെ ഒഫീഷ്യൽ വെബ്‌സൈഫറ്റിലും വിൽപനയ്ക്കെത്തും. വിൽപന ഫെബ്രുവരി 12 നാണ് റിയൽ‌മീ എക്സ് 7 ഫോണിന്റെ വിൽപന ആരംഭിക്കുന്നത്. ഫെബ്രുവരി 10 മുതൽ റിയൽ‌മീ എക്സ് 7 പ്രോയും ലഭ്യമാവും.

Realme X7 5G specifications- റിയൽ‌മീ എക്സ് 7-5 ജി: ഫീച്ചറുകൾ

മീഡിയടെക് ഡൈമെൻസിറ്റി 800 യു പ്രോസസറാണ് റിയൽമീ എക്സ് 7 ഫോണിൽ. 180 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ. സ്ക്രീനിൽ പഞ്ച് ഹോളിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. 50വാട്ട് ഫാസ്റ്റ് ചാർജിന് പിന്തുണയുള്ള 4,300 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്.

വെറും 18 മിനിറ്റിനുള്ളിൽ ഫോണിൽ 50 ശതമാനം ചാർജും 47 മിനിറ്റിനുള്ളിൽ മുഴുവൻ ചാർജും ചെയ്യാനാവുമെന്ന് റിയൽമീ അവകാശപ്പെടുന്നു. പിന്നിൽ, 64 എംപി എഐ പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിൾ, 2 എംപി മാക്രോ സെൻസർ എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സെറ്റുപ്പുണ്ട്.

Advertisment

ഫോൺ ആകർഷകവും ഭാരം കുറഞ്ഞതുമാക്കി മാറ്റുന്നതിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചു. 7 8.1 മില്ലീമിറ്റർ കനമുള്ള ഫോണിന്റെ ഭാരം 176 ഗ്രാമാണ്. നെബുല, സ്പേസ് സിൽവർ എന്നീ രണ്ട് ദിനങ്ങളിൽ ഫോൺ ലഭ്യമാണ്. 6 ജിബി + 128, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് കോൺഫിഗറേഷൻ വാരിയന്റുകളാണ് ഫോണിന്. 6 ജിബി വാരിയന്റ് 19,999 രൂപയ്ക്കും 8 ജിബി വാരിയന്റ് 21,999 രൂപയ്ക്കും ലഭിക്കും.

Realme X7 Pro 5G specifications- റിയൽ‌മീ എക്സ് 7-5 പ്രോ ജി: ഫീച്ചറുകൾ

120 ഹെർട്സ് റിഫ്രഷ് റേറ്റിം 240 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റുമുള്ള 6.55 ഇഞ്ച് ഫുൾ എച്ച്ഡി + സ്‌ക്രീനാണ് ഈ ഫോണിന്. 32 എംപി സെൻസറും ഡിസ്‌പ്ലേയിലുണ്ട്.

64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ക്യാമറ, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് ഉണ്ട്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. 65വാച്ച് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 35 മിനിറ്റിനുള്ളിൽ ഫോൺ പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുമെന്ന് റിയൽമീ അവകാശപ്പെടുന്നു.

3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് ഈ ഫോണിൽ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഫോണിനൊപ്പം ടൈപ്പ്-സി ടു 3.5 എംഎം ലഭിക്കും. 184 ഗ്രാം ആണ് ഫോണിന്റെ ഭാരം. മിസ്റ്റിക് ബ്ലാക്ക്, ഫാന്റസി എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിൽ ഇത് ലഭ്യമാണ്. 8 ജിബി + 128 ജിബി എന്ന ഒറ്റ കൺഫിഗറേഷൻ വേരിയന്റിലാണ് ഫോൺ വരുന്നത്. 29,999 രൂപയാണ് വില.

Realme

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: