റിയൽമി എക്‌സ് സ്മാർട്ഫോൺ ജൂലൈ 15 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽവച്ച് ഇന്ത്യയിൽ പുറത്തിറക്കും. ഫോണിന്റെ ഇന്ത്യയിലെ വില എത്രയാണെന്നും ചടങ്ങിൽവച്ച് പ്രഖ്യാപിക്കും. ഈ വർഷം മേയിൽ ചൈനയിൽ റിയൽമി എക്സ് കമ്പനി പുറത്തിറക്കിയിരുന്നു. പോപ് അപ് സെൽഫി ക്യാമറ, ഫുൾ സ്ക്രീൻ അമോൾഡ് ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകൾ.

റിയൽമി എക്‌സ് ഇന്ത്യൻ വിപണി വില

ഇന്ത്യയിൽ റിയൽമി എക്സിന്റെ വില 18,000 ആയിരിക്കുമെന്നാണ് റിയൽമി സിഇഒ മാധവ് സേഠ് വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിൽ പുറത്തിറക്കിയ ഫോണിലെ ഫീച്ചറുകളെക്കാൾ വ്യത്യസ്തമായിരിക്കും ഇന്ത്യൻ വെർഷനെനന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിപണികൾക്കുവേണ്ടി പ്രത്യേകമായി രൂപകൽപന ചെയ്ത പ്രത്യേക പതിപ്പ് വേരിയന്റും റിയൽമി എക്‌സിനുണ്ടാകും.

ചൈനയിൽ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 1,499 യുവാൻ (ഏകദേശം 15,000 രൂപ) ആണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 1,599 യുവാനും (ഏകദേശം 16,0000), 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 1,799 യുവാനും (ഏകദേശം 18,000) ആണ് വില.

റിയൽമി എക്‌സ് സ്‌പെസിഫിക്കേഷൻസ്

റിയൽമി എക്‌സ് ചൈനയിൽ മേയിലാണ് പുറത്തിറക്കിയത്. 6.5 ഫുൾ എച്ച്ഡി പ്ലസ് ബെസൽ ലെസ് അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. പോപ് അപ് സെൽഫി ക്യാമറ 16 മെഗാപിക്സലാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 710 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. റിയൽമി 3 പ്രോ സ്മാർട്ഫോണിനും പവറേകുന്നത് സ്നാപ്ഡ്രാഗൺ 710 ആണ്. ഗൂഗിളിന്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം.

റിയൽമി എക്‌സിന്റേത് 3,765 എംഎഎച്ച് ബാറ്ററിയാണ്. ഫാസ്റ്റ് ചാർജിങ് ടെക്നോളജിയായ വോക്കോ 3.0 സപ്പോർട്ടോടുകൂടിയതാണ് ബാറ്ററി. പുറകിൽ 48 എംപി, 5 എംപിയുടെ ഇരട്ട ക്യാമറയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook