scorecardresearch
Latest News

ആമസോണിൽ റിയൽമി യു1ന് വിലക്കിഴിവ്

ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്

Realme U1, Realme U1 Sale Realme U1 Sale Amazon, Realme U1 Price in India, Realme U1 Price, Realme U1 Specifications, Realme U1 Features Realme U1 Amazon Sale, Realme U1 Offer ആമസോൺ, വിലക്കിഴിവ്, റിയൽമി യു1 ,Realme U1 Sale Offer, Amazon Offer Amazon Sale, Amazon Realme U1, ഐഇ മലയാളം

ആമസോണിൽ റിയൽമി യു1ന് നിശ്ചിത കാലത്തേക്ക് വിലക്കിഴിവ്. 1500 രൂപയുടെ വിലക്കിഴിവ് വരെ ലഭിക്കും. ഡിസംബർ 21 മുതൽ ജനുവരി 2 വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് ഇഎംഐ വ്യവസ്ഥയിൽ ആമസോണിൽ നിന്ന് റിയൽമി യു1 വാങ്ങുന്നവർക്കാണ് ഈ ഓഫർ ലഭിക്കുന്നത്.

റിയൽമി യു1ന്റെ 3ജിബി റാം 32ജിബി സ്റ്റോറേജ് മോഡലിന് ഡിസംബർ 21 മുതൽ ആമസോണിൽ വിലക്കിഴിവ് ലഭിക്കും. എന്നാൽ റിയൽമി യു1 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിനും വിലക്കിഴിവ് ലഭ്യമാണ്. ഡിസംബർ 26 മുതലേ ഈ മോഡൽ ആമസോണിൽ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ.

റിയൽമി യു1ന്റെ 3ജിബി റാം 32ജിബി സ്റ്റോറേജ് മോഡലിന് 11,999 രൂപയാണ് വില. 4ജിബി റാം 64ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയാണ് വില.
മികച്ച സെൽഫി ക്യാമറകളാണ് റിയൽമി യു1ന്. ഡ്യു ഡ്രോപ്പ് നോച്ച് സ്റ്റൈൽ, 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, ഹെലിയോ പി70 പ്രോസസ്സർ. 3/4 ജിബി റാം, 32/64ജിബി സ്റ്റോറേജ്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നീ സൗകര്യവുമുണ്ട്.

മികച്ച ക്യാമറകളാണ് റിയൽമി യു1ന്. 13 എംപി പ്രൈമറി ക്യാമറയും 2എംപി സെക്കൻഡറി ക്യാമറയും അടങ്ങുന്ന പിൻ ക്യാമറയാണ് റിയൽമി യു1ന്. 25 എംപി മുൻ ക്യാമറയുമുണ്ട്.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Realme u1 now available up to rs 1500 instant discount via amazon india