Realme U launch: സ്മാർട്ഫോൺ വിപണിയിൽ​ പുതിയ അങ്കത്തിനെത്തുകയാണ് റിയൽമി യു1. ഇന്ന് ഉച്ചയ്ക്ക് 12.30ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് റിയൽമി യു 1 വിപണിയിൽ അവതരിപ്പിക്കുന്നത്.

റിയൽമി യു1ന് മീഡിയടെക്ക് ഹെലിയോ പി70 ചിപ്പ്സെറ്റാണ് കരുത്തേകുന്നത്. ഇത് കൂടാതെ ‘ഡ്യു ഡ്രോപ്പ്’ നോച്ച് ഡിസ്‌പ്ലെയാണ് റിയൽമി യു1ന്റെ പ്രത്യേകത. മികച്ച ഫ്രണ്ട് ക്യാമറയുള്ള റിയൽമി യു1നെ ഇന്ത്യയുടെ സെൽഫി പ്രോ എന്ന പേരിലാണ് വിപണിയിലെത്തിക്കുന്നത്.

റിയൽമി യു1ന്റെ വരവ് കൊഴുപ്പിക്കാനായി ആമസോൺ വെബ്സൈറ്റിൽ​ ‘നോട്ടിഫൈ മി’ പേജ് ആരംഭിച്ചിട്ടുണ്ട്. റിയൽമി യു1ന്റെ ലോഞ്ചിന്റെ ലൈവ് സ്ട്രീമിങ് കമ്പനിയുടെ യൂട്യുബ് ചാനലിലൂടെ പുറത്തുവിടും.

10,000-15,000 രൂപ സെഗ്മെന്റിലാണ് റിയൽമി യു1 അവതരിപ്പിക്കുന്നത്. ആമസോൺ എക്‌സ്ക്ലൂസീവായായിരിക്കും റിയൽമി യു1ന്റെ വിൽപന. മീഡിയടെക്ക് ഹെലിയോ പി70 പ്രോസസ്സറാണ് റിയൽമി യു1ൽ ഉൾപ്പെടുത്തുന്നത് എന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മികച്ച ക്യാമറയാണ് യു1ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 296 ഫേഷ്യൽ റെക്കഗ്നിഷൻ പോയിന്റുകളുളള മുൻക്യാമറ മികച്ച സെൽഫികൾ എടുക്കാനുതകുന്നവയാണ്. 25എംപി ഫ്രണ്ട് ക്യാമറയുണ്ടെന്നാണ് ജിഎസ്എം അറീന റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2430*1080 പിക്സൽ 19:5:9 ആസ്പെക്റ്റ് റേഷ്യോ, ഫുൾ എച്ച്ഡി ഡിസ്‌പ്ലെ, 4230എംഎഎച്ച് ബാറ്ററി എന്നിവയാണ് റിയൽമി യു1ന്റെ സ്പെസിഫിക്കേഷൻസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook