റിയൽമി യു1ന്റെ 3ജിബി റാം വേരിയന്റിന്റെ ആദ്യ വിൽപ്പന ഇന്ന്. പ്രമുഖ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഒപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയൽമി യു1. കഴിഞ്ഞ മാസം റിയൽമി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയിൽ എത്തിയിരുന്നു. ഇരു വേരിയന്റുകളും ആമസോണിൽ മാത്രമാണ് ലഭിക്കുന്നത്.

റിയൽമി യു1ന്റെ 3ജിബി വേരിയന്റിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഫോണിന്റെ വില 11,999 രൂപയാണ്. കൂടാതെ ജിയോ തണ്ടർ ഓഫർ നൽകുന്ന 2,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ജിയോയുടെ 198/299 രൂപയുടെ പ്രീപെയ്‌ഡ് റീചാർജ് ചെയ്യുന്നവർക്കാണ് ക്യാഷ്ബാക്ക് ഓഫർ ലഭിക്കുക. ഈ ഓഫറിലൂടെ ജിയോ ഉപഭോക്താക്കളുടെ മൈജിയോ അക്കൗണ്ടിലേക്കാണ് ഓഫർ തുക ലഭിക്കുന്നത്. ഇത് കൂടാതെ ആറ് മാസം കാലാവധിയുള്ള ക്ലിയർട്രിപ്പ് ഇ- കൂപ്പണും ലഭിക്കും.

ബജാജ് ഫിൻസെർവ്വ്, പ്രമുഖ ബാങ്കുകൾ എന്നിവർ നൽകുന്ന നോ-കോസ്റ്റ് ഇഎംഐ സൗകര്യം ഉപയോഗിച്ചും ഫോൺ വാങ്ങാവുന്നതാണ്. ഇഎംഐ തുകയായി മാസം 565 രൂപയാണ് നൽകേണ്ടത്.

റിയൽമി യു1 സവിശേഷതകൾ

റിയൽമി യു1ന് 6.3 ഇഞ്ച് ഫുൾ എച്ച്ഡി ഡ്യൂഡ്രോപ്പ് നോച്ച് ഡിസ്‌പ്ളെ, ഹെലിയോ പി70 പ്രോസസ്സർ, ആൻഡ്രോയിഡ് 8.1 ഓറിയോ എന്നിവയാണ് റിയൽമിയുടെ സവിശേഷതകൾ.

റിയൽമി യു1ന് 3500എംഎഎച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണൽ സ്റ്റോറേജ്, ഫിംഗർ പ്രിന്റ് സെൻസർ എന്നിവയുമുണ്ട്.

ഇരട്ട പിൻ ക്യാമറകളാണ് റിയൽമി യു1ന്. 13എംപി പ്രൈമറി ക്യാമറയും, 2എംപി സെക്കൻഡറി ക്യാമറയും ഉണ്ട്. 25 എംപി മുൻക്യാമറയും ഉണ്ട് റിയൽമി യു1ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook