scorecardresearch
Latest News

റിയല്‍മി മുതല്‍ സാംസങ് വരെ; 15,000 രൂപയില്‍ താഴെ വില വരുന്ന മികച്ച സ്മാര്‍ട്ട്ഫോണുകള്‍

15,000 രൂപയില്‍ താഴെ വിലവരുന്ന സവിശേഷതകളിലും പെര്‍ഫോമന്‍സിലും മുന്നിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം

Smartphone, Tech

രാജ്യത്ത് കഴിഞ്ഞ കുറച്ച വര്‍ഷങ്ങളായി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബഡ്ജറ്റ് ഡിവൈസുകളുടെ എണ്ണത്തിലുണ്ടായ വില്‍പ്പനയാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 15,000 രൂപയ്ക്ക് അത്യാവശ്യം സവിശേഷതകള്‍ ലഭ്യമായ വിപണിയിലുള്ള മികച്ച സ്മാര്‍ട്ട്ഫോണുകള്‍ പരിശോധിക്കാം.

പോക്കൊ എക്സ് 4 പ്രൊ

15,000 രൂപയില്‍ താഴെ വില വരുന്ന ഏറ്റവും മികച്ച സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് പോക്കൊ എക്സ് 4 പ്രൊ. 6.67 ഇഞ്ച് ഫുള്‍ എച്ച് ഡി അമോഎല്‍ഇഡി സ്ക്രീനാണ് ഫോണില്‍ വരുന്നത്. സ്നാപ്‍ഡ്രാഗണ്‍ 695 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം.

പോക്കൊ എക്സ് 4 പ്രൊ

64 മെഗാ പിക്സലാണ് (എംപി) പ്രധാന ക്യാമറ. ഒപ്പം എട്ട് എംപി അള്‍ട്ര വൈഡ് ലെന്‍സും രണ്ട് എംപി മാക്രൊ സെന്‍സറുമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ. 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 5,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

64 ജിബി ഇന്റേണല്‍ സ്റ്റോറേജും ആറ് ജിബി റാമും വരുന്ന ബേസ് വേരിയന്റിന് ഫ്ലിപ്കാര്‍ട്ടില്‍ 14,999 രൂപയാണ് വില.

റെഡ്മി 9ഐ 5ജി

കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയിലെത്തിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റിലാണ്. 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി സ്ക്രീനാണ് വരുന്നത്. 90 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റും ലഭ്യമാണ്.

റെഡ്മി 9ഐ 5ജി

പിന്നിലായി ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് വരുന്നത്. 50 എംപി പ്രൈമറി സെന്‍സര്‍, രണ്ട് എംപി മാക്രൊ സെന്‍സര്‍, ഡെപ്ത് സെന്‍സര്‍ എന്നിവയാണ് ക്യാമറകള്‍. 5,000 എംഎഎച്ചാണ് ബാറ്ററി. ഗോള്‍ഡ്, ബ്ലാക്ക്, ബ്ലു എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമായിട്ടുള്ളത്. നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള വേരിയന്റിന് ഫ്ലിപ്കാര്‍ട്ടില്‍ 14,999 രൂപയാണ് വില.

മോട്ടൊറോള ജി 62

സ്നാപ്ഡ്രാഗണ്‍ 695 ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന 5 ജി ലഭ്യമായ ഫോണാണ് മോട്ടൊറോള ജി 62. 12 5ജി ബാന്‍ഡുകള്‍ ലഭിക്കും. 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍സിഡി സ്ക്രീനാണ് വരുന്നത്. 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റുമുണ്ട്.

50 എംപി പ്രൈമറി സെന്‍സര്‍, എട്ട് എംപി അള്‍ട്ര വൈഡ് ലെന്‍സ്, രണ്ട് എംപി മാക്രൊ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ മറ്റൊരു സവിശേഷത.

മോട്ടൊറോള ജി 62

5000 എംഎഎച്ചാണ് ബാറ്ററി. ആറ്, എട്ട് ജിബി റാം വരുന്ന രണ്ട് വേരിയന്റുകളാണുള്ളത്. ആറ് ജിബി റാമും എ128 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന വേരിയന്റിന് 14,999 രൂപയാണ് വില.

ഐക്യുഒഒ സഡ് 6 44വാട്ട്

ഐക്യുഒഒ സഡ് 6 44വാട്ട് സ്നാപ്ഡ്രാഗണ്‍ 680 ചിപ്സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. 6.44 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് അമോഎല്‍ഇഡി സ്ക്രീനാണ് വരുന്നത്. 50 എംപി പ്രൈമറി സെന്‍സര്‍, രണ്ട് എംപി ‍ഡെപ്ത് സെന്‍സര്‍, മാക്രൊ സെന്‍സര്‍ എന്നിവയാണ് പിന്നില്‍ വരുന്ന ക്യാമറകളുടെ സവിശേഷത. 16 എംപിയാണ് സെല്‍ഫി ക്യാമറ.

ഐക്യുഒഒ സഡ് 6 44വാട്ട്

5,000 എംഎഎച്ചാണ് ബാറ്ററി, 44 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. നാല് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന വേരിയന്റിന് 14,499 രൂപയാണ് വിപണി വില.

സാംസങ് ഗ്യാലക്സി എം 13 4ജി/5ജി

4 ജിയിലും 5 ജിയിലും ലഭ്യമായ ഫോണാണ് സാംസങ് ഗ്യാലക്സി എം 13. എക്സിനോസ് 850 ചിപ്സെറ്റിലാണ് 4 ജി വേരിയന്റ് പ്രവര്‍ത്തിക്കുന്നത്. 6.6 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് പിഎല്‍എസ് എല്‍സിഡി ഡിസ്പ്ലെയാണ് വരുന്നത്. 6,000 എംഎച്ചാണ് ബാറ്ററി. 50 എംപിയാണ് പ്രൈമറി സെന്‍സര്‍, 5 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, രണ്ട് എംപി ഡെപ്ത് സെന്‍സറുമാണ് ക്യാമറ സവിശേഷത. നാല് ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് വരുന്ന വേരിയന്റിന് 10,999 രൂപയാണ് വില.

സാംസങ് ഗ്യാലക്സി എം 13 4ജി/5ജി

സാംസങ് ഗ്യാലക്സി എം 13 5 ജി വേരിയന്റ് പ്രവര്‍ത്തിക്കുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റിലാണ്. 6.5 ഇഞ്ച് പിഎല്‍എസ് എല്‍സിഡി സ്ക്രീനാണ് വരുന്നത്. 90 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റ് വരെ ലഭിക്കും. 50 എംപിയാണ് പ്രധാന ക്യാമറ ഒപ്പം രണ്ട് എംപി ഡെപ്ത് സെന്‍സറും വരുന്നു. 5,000 എംഎഎച്ചാണ് ബാറ്ററി. നാല് ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന വേരിയന്റിന് 13,999 രൂപയാണ് വില.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Realme to samsung best smartphones you can buy under rs 15000