ഇന്ത്യൻ വിപണിയിൽ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും സാംസങ്ങും ആണ് റിയൽമിയുടെ പ്രധാന എതിരാളികൾ. ഇരുവരോടും മത്സരിക്കുന്നതിനായി ഇന്ത്യയിൽ എക്സ്ക്ല്യൂസീവ് സർവീസ് സെന്ററുകളും സ്റ്റോറുകളും തുറക്കാനുളള പദ്ധതിയിലാണ് റിയൽമി. ഇതിന്റെ ഭാഗമായി തങ്ങളുടെ ഇന്ത്യയിലെ ആദ്യ സർവീസ് സെന്റർ റിയൽമി ഡൽഹിയിൽ തുറന്നു. അവിടെ ഉപഭോക്താക്കൾക്ക് ഫോൺ സർവീസ് മാത്രമല്ല കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ ലൈവ് ഡെമോയും അനുഭവിച്ചറിയാം.

Read: റിയൽമി 2 പ്രോയുടെ വില കുറഞ്ഞു, 12,990 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ വാങ്ങാം

ഈ വർഷം ഇന്ത്യയിലാകമാനം വിവിധ നഗരങ്ങളിലായി 25-30 സർവീസ് സെന്ററുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ”സർവീസുമായി ബന്ധപ്പെട്ട 95 ശതമാനം കേസുകളും ഒരു മണിക്കൂറിനുളളിൽ തന്നെ പരിഹരിച്ചു നൽകും. കസ്റ്റമർ സർവീസ് വഴി ഉപഭോക്താവിന് ഞങ്ങൾ നൽകുന്ന സേവനം ഇതാണ്,” റിൽമി ഇന്ത്യ സിഇഒ മാധവ് സേത് ദി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

Read: റിയൽമി സി 1 പുതിയ പതിപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി, വില 7,499 രൂപ

എക്സ്ക്ല്യൂസീവ് സർവീസ് സെന്ററുകൾ ഉപഭോക്താവിന് ആത്മവിശ്വാസം ഉണ്ടാക്കുമെന്നും ബ്രാൻഡും കസ്റ്റമറും തമ്മിലുളള അകലം ഇത് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ ഗുരുഗ്രാം, മുംബൈ, പ്രയാഗ്‌രാജ്, കാാൻപൂർ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സർവീസ് സെന്ററുകൾ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook