Realme Narzo 50A Prime: റിയൽമിയുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോൺ റിയൽമി നർസോ 50എ പ്രൈം ഇന്ത്യയിൽ അവതരിപ്പിച്ചു. യൂണിഎസ്ഓസി ടി612 പ്രൊസസറുമായി വരുന്ന ഫോണിന്റെ പ്രാരംഭ വില 11,499 രൂപയാണ്. ഫോണിന്റെ വിലയും പ്രധാന സവിശേഷതകളും പരിശോധിക്കാം.
Realme Narzo 50A Prime: ഇന്ത്യയിലെ വില
റിയൽമി നർസോ 50എ പ്രൈമിന്റെ 4ജിബി + 64 ജിബി വേർഷന് 11,499 രൂപയാണ് വില. 4ജിബി + 128ജിബിക്ക് 12,499 രൂപയാണ്. ഏപ്രിൽ 28 മുതലാണ് വിൽപന ആരംഭിക്കുക. ആമസോൺ വെബ്‌സൈറ്റിൽ നിന്നും റിയൽമി വെബ്‌സൈറ്റിൽ നിന്നും ഫോൺ വാങ്ങാനാകും. കറുപ്പ് നീല നിറങ്ങളിൽ ഫോൺ ലഭ്യമാകും.
Realme Narzo 50A Prime: സവിശേഷതകൾ
6.6 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയും സ്ലിം ഡിസൈനുമായാണ് ഫോൺ വരുന്നത്. യൂണിഎസ്ഓസി ടി612 പ്രൊസസറാണ് ഫോണിന് കരുത്ത് നൽകുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് നൽകിയിരിക്കുന്നത്. പിന്നിൽ, 50 എംപി, 2 എംപി മാക്രോ, ബ്ലാക്ക് ആൻഡ് വൈറ്റ് ലെന്സ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരമാണ് വരുന്നത്. 4 എക്സ് ഡിജിറ്റൽ സൂമാണ് ക്യാമറയ്ക്ക് നൽകിയിരിക്കുന്നത്. 8എംപിയാണ് മുൻ ക്യാമറ.
Also Read: Samsung Galaxy M53: സാംസങ് ഗാലക്‌സി എം53 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം