മുംബൈ: റിയല്‍മി അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി നാര്‍സൊ 50 ഇന്ത്യയില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയ നാര്‍സൊ 30 ന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. റിയല്‍മി 8ഐയുമായി സാമ്യമുണ്ട് പുതിയ നാര്‍സോയ്ക്ക്. 8ഐയെ അപേക്ഷിച്ച് ചാര്‍ജിങ് വേഗത കൂടുതലാണെന്നാണ് ലഭിക്കുന്ന വിവരം.
റിയല്‍മി നാര്‍സൊ 50 – സവിശേഷതകള്‍
6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്പ്ലെയിലാണ് ഫോണ്‍ വരുന്നത്. 240 ഹേര്‍ട്സാണ് ടച്ച് സാമ്പ്ലിങ്, 120 ഹേര്‍ട് റിഫ്രഷ് റേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.
മീഡിയടെക്ക് ഹീലിയൊ ജി96 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. രണ്ട് വേരിയന്റുകളാണ് ഫോണിനുള്ളത്. ഒന്ന്, നാല് ജിബി റാം, 64 ജിബി സ്റ്റോറേജ്. രണ്ട്, ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ്.
പ്രാധാന ക്യാമറ 50 മെഗാ പിക്സലാണ് (എംപി). രണ്ട് എംപി മാക്രൊയും ഡെപ്ത് സെന്‍സറുമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ.
റിയല്‍മി യുഐ 3.0 ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ഔട്ട് ദി ബോക്‌സിലാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 5,000 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുമുണ്ട്.
റിയല്‍മി നാര്‍സൊ 50 – വില
12,999 രൂപയാണ് നാല് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതിന് 15,499 രൂപയാണ് വില.
സ്പീഡ് ബ്ലു, സ്പീഡ് ബ്ലാക്ക് എന്നി നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. മാര്‍ച്ച് മൂന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഫോണിന്റെ വില്‍പ്പനയാരംഭിക്കുന്നത്. ആമസോണ്‍ ഇന്ത്യ, റിയല്‍മിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവയിലൂടെ ഫോണ്‍ വാങ്ങിക്കാവുന്നതാണ്.
Also Read: 44 എംപി സെല്‍ഫി ക്യാമറയുമായി വിവോ വി23ഇ 5ജി വിപണിയില്‍; സിവിശേഷതകള്‍