നാര്‍സൊ സീരിസില്‍ വരുന്ന രണ്ട് 5 ജി സ്മാര്‍ട്ട്ഫോണുകളാണ് റിയല്‍മി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. റിയല്‍മി നാര്‍സൊ 50 5 ജി, നാര്‍സൊ 50 പ്രൊ 5 ജി എന്നിവയാണ് സ്മാര്‍ട്ട്ഫോണുകള്‍. മീഡിയടെക് ഡൈമെന്‍സിറ്റി സീരിസ് പ്രൊസസറിലാണ് ഫോണ്‍ വരുന്നത്. സ്മാര്‍ട്ട്ഫോണുകളുടെ മറ്റ് സവിശേഷതകള്‍ വായിക്കാം.
റിയല്‍മി നാര്‍സൊ 50 5 ജി
6.6 ഇഞ്ച് ഫുള്‍ എച്ച് ഡി പ്ലസ് ഡിസ്പ്ലെയോടു കൂടിയാണ് നാര്‍സൊ 50 5ജി വരുന്നത്. 90 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. മീഡിയെടെക് ഡൈമെന്‍സിറ്റി 810 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. എക്സ്റ്റേണല്‍ സ്റ്റോറേജിനായി ഒരു ടിബി മൈക്രൊ എസ്ഡി കാര്‍ഡ് വരെ ഉപയോഗിക്കാം.
പിന്നിലായി രണ്ട് ക്യാമറകളാണ് വരുന്നത്. 48 മെഗാ പിക്സല്‍ (എംപി) പ്രൈമറി സെന്‍സറും മോണോക്രോം പോര്‍ട്ട്രൈറ്റ് സെന്‍സറും. എട്ട് എംപിയാണ് സെല്‍ഫി ക്യാമറ. 5000 എംഎഎച്ചാണ് ബാറ്ററി. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. സൈഡിലായാണ് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ വരുന്നത്.
റിയല്‍മി നാര്‍സൊ 50 പ്രൊ 5ജി
6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമൊഎല്‍ഇഡി ഡിസ്പ്ലെയാണ് നാര്‍സൊ 50 പ്രൊ 5ജിയില്‍ വരുന്നത്. 90 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്. മീഡിയടെക് ഡൈമന്‍സിറ്റി 920 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും ഫോണിനുണ്ട്.
മൂന്ന് ക്യാമറകളാണ് പിന്നിലായി വരുന്നത്. 48 എംപിയാണ് പ്രധാന ക്യാമറ, എട്ട് എംപി അള്‍ട്ര വൈഡ് ക്യാമറയും മാക്രൊ ക്യാമറയും ഒപ്പമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ. 33 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് പ്രൊ 5ജിയില്‍ വരുന്നത്.
വില
റിയല്‍മി നാര്‍സൊ 50 5ജി
നാല് ജിബി റാം, 64 ജിബി സ്റ്റോറേജ് – 15,999 രൂപ
നാല് ജിബി റാം, 128 ജിബി സ്റ്റോറേജ് – 16,999 രൂപ
ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് – 17,999 രൂപ
റിയല്‍മി നാര്‍സൊ 50 പ്രൊ 5ജി
ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് – 21,999 രൂപ
എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് – 23,999 രൂപ
Also Read: ആരുമറിയാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് കടക്കാം; പുതിയ സവിശേഷത