ഫെബ്രുവരി അവസാന വാരം മുതൽ മാർച്ച് പകുതി വരെ കിടിലൻ സ്‌മാർട്ട്‌ഫോണുകളാണ് വിപണിയിലേക്ക് എത്തുന്നത്. ചില സ്‌മാർട്ട്‌ഫോണുകളുടെ ലോഞ്ചിങ് തിയതിയും ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു. പുറത്തിറങ്ങാനിരിക്കുന്ന ചില കിടിലൻ സ്‌മാർട്ട്‌ഫോണുകളെ പരിചയപ്പെടാം

സാംസങ് ഗാലക്‌സി എ 52, എ 72

സാംസങ് ഗാലക്സി എ 52, എ 72 എന്നീ ഫോണുകൾ ഇന്ത്യയിൽ മാർച്ച് ആദ്യ വാരത്തിൽ എത്തും. Qualcomm Snapdragon 750G ആണ് ഫോണിന്റെ പ്രൊസസർ. A 52 വിന്റെ സ്ക്രീൻ സെെസ് 6.5 ഇഞ്ചാണ്, ഫുൾ എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലെ. അതേസമയം, എ 72 വിന്റെ സ്ക്രീൻസെെസ് 6.7 ഇഞ്ചായിരിക്കും. ഫുൾ എച്ച്‌ഡി പ്ലസ് AMOLED ഡിസ്‌പ്ലെ തന്നെയാണ് A 72 ന്റേതും. 90Hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്. ഇരു ഫോണിലും ക്വാഡ് ക്യാമറയായിരിക്കും. എ 52 വിൽ 4,500 എംഎഎച്ച് ബാറ്ററിയും എ 72 വിൽ 5,000 എംഎഎച്ച് ബാറ്ററിയും. ആൻഡ്രോയിഡ് 11 ആണ് രണ്ട് ഫോണിലും.

റിയൽമി നാർസോ 30 പ്രോ

ഫെബ്രുവരി 24 നാണ് റിയൽമി നാർസോ 30 പ്രോ ഇന്ത്യൻ വിപണിയിലെത്തുക. Realme X7 5G യിൽ ഉപയോഗിച്ച 800U processor തന്നെയായിരിക്കും ഇതിൽ. 6.5 ഇഞ്ച് ഡിസ്‌പ്ലേ, ഫുൾ എച്ച്‌ഡി, 120 Hz റിഫ്രഷ് റേറ്റ് എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതയാണ്.

റെഡ്‌മി കെ 40

ഫെബ്രുവരി 25 നാണ് ഫോൺ വിപണിയിലെത്തുക. Qualcomm’s flagship Snapdragon 888 processor ആണ് ഫോണിൽ. റാം 8 ജിബി, 256 ജിബി ഇന്റേണൽ മെമ്മറി. 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും. 4,500 എംഎഎച്ച് ബാറ്ററി. 64 MP ക്യാമറ. പ്രോ വേർഷനിൽ 108 എംപിയായിരിക്കും ക്യാമറ.

അസ്യൂസ് ആർഒജി ഫോൺ 5

അസ്യൂസ് ആർഒജി ഫോൺ 5 മാർച്ചിൽ പുറത്തിറങ്ങും. Snapdragon 888 ആയിരിക്കും പ്രൊസസർ. ടോപ് വേരിയന്റിന് 16 ജിബിയായിരിക്കും റാം. 6.78 ആണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേ ഫുൾ എച്ച്‌ഡിയാണോ ക്വാഡ് എച്ച്‌ഡിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 6,000 mAh ബാറ്ററി, 65W ഫാസ്റ്റ് ചാർജിങ്. മെയിൻ ക്യാമറ 64 എംപി.

റെഡ്‌മി നോട്ട് 10

മാർച്ച് നാലിന് റെഡ്‌മി നോട്ട് 10 വിപണിയിലെത്തും. Qualcomm Snapdragon 732G പ്രൊസസറാണ് ഫോണിന്റേത്. പ്രോ വാരിയന്റിൽ Snapdragon 750G processors ആയിരിക്കും. എൽസിഡി ഡിസ്‌പ്ലേ, 120 Hz റിഫ്രഷ് റേറ്റ്. സാധാരണ വേർഷനിൽ 64 MP ക്യാമറയും പ്രോ വേരിയന്റിൽ 108 MP ക്യമാറയും.

റിയൽമി GT

Snapdragon 888 processor ആയിരിക്കും ഫോണിന്റേത്. മാർച്ച് നാലിന് വിപണിയിലെത്തും. 5,000 mAh ബാറ്ററി. 65W ഫാസ്റ്റ് ചാർജിങ് ടെക്നോളജി. 12 GB RAM, 256GB ഇന്റേണൽ മെമ്മറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook