റിയമിയുടെ മൊബൈൽ ബോണാൻസ സെയിൽ മാർച്ച് 25 മുതൽ 28 വരെ ഇന്ത്യയിൽ നടക്കും. പ്രാധനമായും മൂന്നു സ്മാർട്ഫോണുകൾക്കാണ് ബൊണാൻസ സെയിലിൽ കമ്പനി ഡിസ്കൗണ്ട് നൽകുന്നത്. റിയൽമി 3, റിയൽമി 2 പ്രോ, റിയൽമി യു 1 എന്നീ ഫോണുകൾ കമ്പനിയുടെ ഇ-സ്റ്റോറുകൾ, ഫ്ലിപ്കാർട്ട്, ആമസോൺ, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങുമ്പോൾ ഡിസ്കൗണ്ട് ലഭിക്കും.

Read: ഇന്ത്യയിൽ റിയൽമിയുടെ ആദ്യ സർവീസ് സെന്റർ തുറന്നു

റിയൽമി 2 പ്രോ, റിയൽമി യു 1 എന്നീ ഫോണുകൾ നാലു ദിവസവും ഉപഭോക്താക്കൾക്ക് വാങ്ങാനാവും. എന്നാൽ റിയൽ മി 3 മാർച്ച് 26 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴിയായിരിക്കും വാങ്ങാനാവുക. റിയൽമി 3 യുടെ റാഡിയന്റ് ബ്ലൂ നിറത്തിലുളള ഫോൺ വിൽപനയ്ക്ക് എത്തുന്നത് ഇതാദ്യമായാണ്. ബൊണാൻസ സെയിൽ വഴി ആക്സിസ് ബാങ്കിന്റെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽ മി 3 വാങ്ങുന്നവർക്ക് 500 രൂപ ഡിസ്കൗണ്ട് ലഭിക്കും. റിയൽമി 3 യുടെ നിലവിലെ വില 8,999 രൂപയാണ്.

റിയൽമി 2 പ്രോവിന്റെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് 12,990 രൂപയാണ് വില. ബൊണാൻസ സെയിലിൽ 1000 രൂപയുടെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. സെയിലിൽ കമ്പനിയുടെ ഇ-സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ട് വഴിയും 11,990 രൂപയ്ക്ക് ഫോൺ വാങ്ങാം.

Read: റിയൽമി സി 1 പുതിയ പതിപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി, വില 7,499 രൂപ

റിയൽമി യു 1 ന്റെ വില 10,999 രൂപയാണ്. ബൊണാൻസ സെയിലിൽ 1000 രൂപയുടെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. അതായത് 9,999 രൂപയ്ക്ക് ഫോൺ വാങ്ങാം. പ്രീ പെയ്ഡ് സംവിധാന ഉപയോഗിക്കുന്നവർക്ക് 1,000 രൂപ അധിക വിലക്കിഴിവും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook