Realme launches V11, the cheapest 5G smartphone in the world: റിയൽമിയുടെ പുതിയ 5 ജി സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ. റിയൽമീ വി 11 എന്ന ഏറ്റവും പുതിയ ഈ 5ജി ഡിവൈസിന് ചെനയിൽ 1,199 യുവാണ് ആണ് വില, ഏകദേശം 13,500 രൂപ. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണാണിത്..
ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് റിയൽമി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള 5ജി ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
5,000 എംഎഎച്ച് ബാറ്ററി, 5 ജി സപ്പോർട്ട്, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയവയാണ് റിയൽമീ വി 11 ന്റെ പ്രധാന സവിശേഷതകൾ.
Read More: Best Mobile Phones Under Rs 20,000- 20,000 രൂപയിൽ കുറവുള്ള മികച്ച സ്മാർട്ട്ഫോണുകൾ
വൈബ്രന്റ് ബ്ലൂ, ക്വയറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഉപകരണം വാങ്ങാൻ കഴിയും. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച്ഡ് ഡിസ്പ്ലേ ഡിസൈനാണ് പുതിയ റിയൽമീ വി 11 സ്മാർട്ട്ഫോണിൻ.
Realme V11 specifications, features- റിയൽമീ വി 11 ഫീച്ചറുകൾ
20: 9 വ്യൂവിങ് റേഷ്യോ, എച്ച്ഡി + റെസല്യൂഷൻ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.5 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന്. 88.7 ശതമാനമാണ് സ്ക്രീൻ-ടു-ബോഡി റേഷ്യോ.
റിയൽമെയിൽ നിന്നുള്ള മിക്ക ബജറ്റ് ഫോണുകളിലും സമാന ഡിസ്പ്ലേ സൈസാണുള്ളത്. 18വാട്ട് ഫാസ്റ്റ് ചാർജറിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണത്തിലുള്ളത്. കമ്പനി കഴിഞ്ഞ മാസം താങ്ങാനാവുന്ന വിലയിലുള്ള 5ജി ഫോണായ റിയൽമീ വി 15 5 ജി പുറത്തിറക്കിയിരുന്നു. 2021 ൽ ബജറ്റ് ഫ്രണ്ട്ലി 5 ജി സ്മാർട്ട്ഫോണുകൾ കൂടുതലായി പുറത്തിറക്കാൻ കമ്പനി ലക്ഷ്യമിടുന്നു.
Read More: Realme X7, Realme X7 Pro 5G: Price and Features- റിയൽമീ എക്സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ
മാലി ജി 57 ജിപിയുവിന്റെ പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ ഈ ഫോണിന് കരുത്ത് പകരുന്നു. സിംഗിൾ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും. പിറകിൽ രണ്ട് ക്യാമറകൾ ഉണ്ട്. അതിൽ 13 എംപി പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു.
ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ റിയൽമീ യുഐ യൂസർ ഇന്റർഫേസോട് കൂടിയാണ് ഫോൺ പ്രവർത്തിക്കുന്നത്. 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി-സി പോർട്ട്, ബ്ലൂടൂത്ത് 5.1, ഏറ്റവും പുതിയ എല്ലാ വൈ-ഫൈ 802.11 സ്പെസിഫിക്കേഷനുകൾ എന്നിവയെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു. വശത്ത് സ്ഥാപിച്ച ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.