scorecardresearch

Realme V11- ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാർട്ട്ഫോണുമായി റിയൽമി

Realme launches V11, the cheapest 5G smartphone in the world -ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് റിയൽമി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള 5ജി ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

Realme launches V11, the cheapest 5G smartphone in the world -ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് റിയൽമി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള 5ജി ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

author-image
Tech Desk
New Update
Realme, Realme v11, Realme 5G phone, 5g phones, Realme v11, Realme v11 specs, Realme v11 features, Realme v11 price, Realme v11 india launch, 5ജി ഫോൺ, റിയൽമീ 5ജി ഫോൺ, വിലകുറഞ്ഞ 5ജി ഫോൺ, ie malayalam

Realme launches V11, the cheapest 5G smartphone in the world: റിയൽമിയുടെ പുതിയ 5 ജി സ്മാർട്ട്‌ഫോൺ ചൈനീസ് വിപണിയിൽ. റിയൽ‌മീ വി 11 എന്ന ഏറ്റവും പുതിയ ഈ 5ജി ഡിവൈസിന് ചെനയിൽ 1,199 യുവാണ് ആണ് വില, ഏകദേശം 13,500 രൂപ. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലാണ് ഈ വിലയ്ക്ക് ലഭിക്കുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ 5 ജി ഫോണാണിത്..

Advertisment

ഫോണിന്റെ ഇന്ത്യയിലെ ലോഞ്ചിനെക്കുറിച്ച് റിയൽമി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ 15,000 രൂപയിൽ കുറഞ്ഞ വിലയുള്ള 5ജി ഉപകരണങ്ങൾ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.

5,000 എംഎഎച്ച് ബാറ്ററി, 5 ജി സപ്പോർട്ട്, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയവയാണ് റിയൽമീ വി 11 ന്റെ പ്രധാന സവിശേഷതകൾ.

Read More: Best Mobile Phones Under Rs 20,000- 20,000 രൂപയിൽ കുറവുള്ള മികച്ച സ്‌മാർട്ട്‌ഫോണുകൾ

Advertisment

വൈബ്രന്റ് ബ്ലൂ, ക്വയറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഉപകരണം വാങ്ങാൻ കഴിയും. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ച്ഡ് ഡിസ്പ്ലേ ഡിസൈനാണ് പുതിയ റിയൽമീ വി 11 സ്മാർട്ട്‌ഫോണിൻ.

Realme V11 specifications, features- റിയൽ‌മീ വി 11 ഫീച്ചറുകൾ

20: 9 വ്യൂവിങ് റേഷ്യോ, എച്ച്ഡി + റെസല്യൂഷൻ, 60 ഹെർട്സ് റിഫ്രഷ് റേറ്റ് എന്നിവയുള്ള 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്. 88.7 ശതമാനമാണ് സ്‌ക്രീൻ-ടു-ബോഡി റേഷ്യോ.

റിയൽ‌മെയിൽ നിന്നുള്ള മിക്ക ബജറ്റ് ഫോണുകളിലും സമാന ഡിസ്‌പ്ലേ സൈസാണുള്ളത്. 18വാട്ട് ഫാസ്റ്റ് ചാർജറിനെ പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണത്തിലുള്ളത്. കമ്പനി കഴിഞ്ഞ മാസം താങ്ങാനാവുന്ന വിലയിലുള്ള 5ജി ഫോണായ റിയൽമീ വി 15 5 ജി പുറത്തിറക്കിയിരുന്നു. 2021 ൽ ബജറ്റ് ഫ്രണ്ട്‌ലി 5 ജി സ്മാർട്ട്‌ഫോണുകൾ കൂടുതലായി പുറത്തിറക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

Read More: Realme X7, Realme X7 Pro 5G: Price and Features- റിയൽമീ എക്‌സ് 7 സീരീസ് ഇന്ത്യൻ വിപണിയിൽ

മാലി ജി 57 ജിപിയുവിന്റെ പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസർ ഈ ഫോണിന് കരുത്ത് പകരുന്നു. സിംഗിൾ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് ഓപ്ഷനിലാണ് ഫോൺ വരുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും. പിറകിൽ രണ്ട് ക്യാമറകൾ ഉണ്ട്. അതിൽ 13 എംപി പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചറും എഫ് / 2.4 അപ്പേർച്ചറുള്ള 2 എംപി സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു.

ആൻഡ്രോയ്ഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ റിയൽ‌മീ യുഐ യൂസർ ഇന്റർഫേസോട് കൂടിയാണ് ഫോൺ പ്രവർത്തിക്കുന്നത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി-സി പോർട്ട്, ബ്ലൂടൂത്ത് 5.1, ഏറ്റവും പുതിയ എല്ലാ വൈ-ഫൈ 802.11 സ്പെസിഫിക്കേഷനുകൾ എന്നിവയെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു. വശത്ത് സ്ഥാപിച്ച ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്.

Smartphone Realme

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: