റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ റിയല്‍മി ജിടി 2 പ്രൊ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. കമ്പനി നല്‍കുന്ന വിവരമനുസരിച്ച് ഏപ്രില്‍ ഏഴിന് ഫോണ്‍ വില്‍പ്പനക്കായി എത്തും. 6.7 ഇഞ്ച് ടുകെ സാംസങ് അമോഎല്‍ഇഡി എല്‍ടിപിഒ 2.0 ഡിസ്പ്ലെയാണ് ഫോണിന്റേതെന്നാണ് സൂചന. 120 ഹേര്‍ട്സാണ് റിഫ്രഷ് റേറ്റ്.
ഒക്റ്റ-കോര്‍ സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമാണ് ഫോണില്‍ വരുന്നത്. ഓവര്‍ഹീറ്റിങ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
പ്രകൃതിയധിഷ്ഠിക പോളിമര്‍ ഉപയോഗിച്ചാണ് ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ബണിന്റെ പുറന്തള്ളല്‍ 35.5 ശതമാനം വരെ ഇത് കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 5000 എംഎഎച്ച് ബാറ്ററിക്ക് 65 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0 ഔട്ട് ഓഫ് ദി ബോക്സിലാണ് ഫോൺ വരുന്നത്.
ഫോണിന്റെ മറ്റൊരു ആകര്‍ഷണം ക്യാമറയാണ്. 50 മെഗാ പിക്സലിന്റെ രണ്ട് സെന്‍സറുകളാണ് ഫോണില്‍ വരുന്നത്. ഒന്ന് പ്രധാന ക്യാമറയും മറ്റൊന്ന് 150 ഡിഗ്രി അള്‍ട്ര വൈഡ് ക്യാമറയാണ്. 40X മൈക്രൊ ലെന്‍സ് ക്യാമറയും ഫോണില്‍ വരുന്നു. പേപ്പര്‍ വൈറ്റ്, പേപ്പര്‍ ഗ്രീന്‍, സ്റ്റീല്‍ ബ്ലാക്ക്, ടൈറ്റാനിയം ബ്ലു എന്നിങ്ങനെ നാല് കളര്‍ വേരിയന്റുകളാണുള്ളത്.
Also Read: WhatsApp: ഇനി ഒരേസമയം അഞ്ച് ഡിവൈസുകളിൽ വരെ വാട്സ്ആപ്പ് ഉപയോഗിക്കാം; എങ്ങനെയെന്ന് നോക്കാം