റിയൽമി തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ഫോൺ റിയൽമി ജിടി 2 ഇന്ത്യയിൽ അവതരിപ്പിച്ചു. റിയൽമി ജിടി 2 പ്രോയുടെ വില കുറഞ്ഞ പതിപ്പാണ് ഇത്. സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റ്, അമോഎൽഇഡി സ്‌ക്രീൻ, 50എംപി പ്രൈമറി ക്യാമറ തുടങ്ങി നിരവധി സവിശേഷതകളാണ് ജിടി 2-ൽ ഉള്ളത്.
ഈ ഫോണിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.
Realme GT 2: പുതിയത് എന്ത്?
റിയൽമി ജിടി 2 പ്രോയുടെ അതേ രൂപത്തിലാണ് ജിടി 2 വരുന്നത്. പേപ്പർ വൈറ്റ്, പേപ്പർ ഗ്രീൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ നിങ്ങൾക്ക് ഫോൺ ലഭിക്കുമെന്നാണ് ഇതിനർത്ഥം. 120ഹേർട്സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.62-ഇഞ്ച് ഫുൾഎച്ഡി+ അമോഎൽഇഡി സ്‌ക്രീനുമായാണ് ഫോൺ വരുന്നത്. താഴെ ഫിംഗർപ്രിന്റ് സെൻസറും മുകളിൽ ഒരു പഞ്ച്-ഹോൾ കട്ടൗട്ടും നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്, ഇത് 8ജിബി 12ജിബി റാമിലാണ് വരുന്നത്.
ക്യാമറകൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ നൽകിയിട്ടുണ്ട്, 8എംപി അൾട്രാവൈഡ് സെൻസർ, 2എംപി മാക്രോ സെൻസർ എന്നിവയ്ക്കൊപ്പം 50എംപി പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ക്യാമറയ്‌ക്കൊപ്പം രണ്ട് എൽഇഡി ഫ്ലാഷുകളും ഉണ്ട്, ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
65വാട്ട് ഫാസ്റ്റ് ചാർജിംഗ് നൽകുന്ന 5,000 എംഎഎച്ച് ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് സപ്പോർട്ട്, എൻഎഫ്സി എന്നിവയാണ് മറ്റ് സവിശേഷതകൾ.
Realme GT 2: വിലയും ലഭ്യതയും
റിയൽമി ജിടി 2 ന്റെ 8ജിബി/128ജിബി വേരിയന്റിന് 34,999 രൂപയും 12ജിബി/256ജിബി വേരിയന്റിന് 38,999 രൂപയുമാണ് വില. സ്‌നാപ്ഡ്രാഗൺ 888 പ്രൊസസറിൽ വരുന്ന ഏറ്റവും വില കുറഞ്ഞ ഫോണാണിത്.
റിയൽമി ജിടി 2 ഏപ്രിൽ 28 മുതൽ വിൽപ്പനയ്‌ക്കെത്തും, റിയൽമി വെബ്‌സൈറ്റിൽ നിന്നും ഫ്ലിപ്കാർട്ടിൽ നിന്നും ഫോൺ വാങ്ങാം. എച്ച്‌ഡിഎഫ്‌സി കാർഡ് ഉപയോക്താക്കൾക്ക് 5000 രൂപ കിഴിവ് നൽകുന്ന ബാങ്ക് ഡിസ്‌കൗണ്ടും റിയൽമി നൽകുന്നുണ്ട്.
Also Read: Samsung Galaxy M53: സാംസങ് ഗാലക്‌സി എം53 ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം