റിയൽമി അടുത്തിടെ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ എൻട്രി ലെവൽ സ്മാർട്ട്ഫോൺ അവതരിപ്പിച്ചു. 7,499 രൂപയിൽ ആരംഭിക്കുന്ന ഒരു ബഡ്ജറ്റ് ഫോണായ റിയൽമി സി30 ആണ് പുതിയ സ്മാർട്ട്ഫോൺ. അതിൽ യൂണിഎസ്ഓസി ടി612 ചിപ്സെറ്റ്, 5,000എംഎഎച്ച് ബാറ്ററി, 88.7 ശതമാനം സ്ക്രീൻ-ടു-ബോഡി അനുപാതം തുടങ്ങിയ സവിശേഷതകളാണ് വരുന്നത്.
റിയൽമിയുടെ ഈ വില കുറഞ്ഞ സ്മാർട്ട്ഫോണിന്റെ മറ്റ് വിശദാംശങ്ങൾ ഉൾപ്പെടെ റിയൽമി സി30-നെ കുറിച്ച് അറിയേണ്ടതെല്ലാം ഇതാ.
Realme C30: Specifications – റിയൽമി സി30 സവിശേഷതകൾ
റിയൽമി സി30 20:9 ആസ്പെക്ട റേഷ്യോ ഉള്ള 6.5 ഇഞ്ച് സ്ക്രീനുമായാണ് വരുന്നത്. 88.7 ശതമാനമാണ് ഫോണിന്റെ സ്ക്രീൻ ടടു ബോഡി അനുപാതം. എച്ച്ഡി+ (720 x 1600 പിക്സെൽസ്) ആണ് റെസൊല്യൂഷൻ. യൂണിഎസ്ഓസി ടി612 1.82 ജിഗാ ഹേർട്സ് വേഗതയുള്ള ചിപ്സെററ്റിൽ 3 ജിബി റാമും 32 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.
8 എംപി പിൻ ക്യാമറ എൽഇഡി ഫ്ലാഷോട് കൂടിയാണ് വരുന്നത്. എച്ച്ഡിആർ സപ്പോർട്ട് ചെയ്യുന്നതാണ് പിൻക്യാമറ. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 5 എംപി മുൻക്യാമറയുമായാണ് വരുന്നത്.
എസ്ഡി കാർഡ് വഴി വര്ധിപ്പിക്കാവുന്ന 1 ടിബിയുടെ സ്റ്റോറേജും ബ്ലൂടൂത്ത് 5.0, മൈക്രോ യൂഎസ്ബി പോർട്ട്, 3.5 എംഎം ഹെഡ്ഫോൺ പോർട്ട്, 4ജി കണക്ടിവിറ്റി എന്നിവ വരുന്നു. 5000 എംഎഎച്ച് ആണ് ബാറ്ററി.
Realme C30: Pricing and availability – റിയൽമി വിലയും ലഭ്യതയും
റിയൽമി സി30യുടെ 2ജിബി വേരിയന്റിന് 7,499 രൂപയാണ് വില. 3 ജിബി റാമിന്റേതിന് 8,299 രൂപയാണ് വില. ബാംബൂ ഗ്രീൻ, ലേക്ക് ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
Also Read: വാട്ട്സ്ആപ്പിലെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യത സവിശേഷതകൾ ഇവയാണ്