Latest News

ഫ്ലിപ്‌കാർട്ടിൽ ഫ്ലാഷ് സെയിലിൽ റിയൽമി സി 1

പുതുക്കിയ വിലയായ 7,999 രൂപയ്ക്കാണ് ഫ്ലിപ്‌കാർട്ടിൽ റിയൽമി സി1 വിൽപ്പനക്കെത്തുന്നത്.

ഫ്ലിപ്‌കാർട്ട് ഫ്ലാഷ് സെയിലിൽ റിയൽമി സി 1 ലഭിച്ചു തുടങ്ങി. ഫ്ലിപ്‌കാർട്ട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായാണ് റിയൽമി സി1 ലഭിക്കുന്നത്. പുതുക്കിയ വിലയിലാണ് റിയൽമി സി 1 ഫ്ലിപ്‌കാർട്ടിൽ വാങ്ങാനാവുക. കഴിഞ്ഞ മാസം 6,999 രൂപയ്ക്കാണ് റിയൽമി സി1 വിപണിയിലെത്തിയത്. എന്നാൽ പുതുക്കിയ വിലയായ 7,999 രൂപയ്ക്കാണ് ഫ്ലിപ്‌കാർട്ടിൽ റിയൽമി സി1 വിൽപ്പനക്കെത്തുന്നത്.

ഫ്ലിപ്‌കാർട്ടിന്റെ ഫ്ലാഷ് സെയിലിൽ ഉപഭോക്താകൾക്ക് ജിയോ ബോണാൻസയിലൂടെ 4,450 രൂപയുടെ ഓഫർ ലഭിക്കും. 1.1ടിബി ഡാറ്റ സൗജന്യമായി ഈ ഓഫറിലൂടെ ലഭിക്കും. കൂടാതെ റിയൽമി സി1 വാങ്ങുന്ന മാസ്റ്റർ കാർഡുള്ള ഉപഭോക്താകൾക്ക് ആദ്യ ഓൺലൈൻ പെയ്മെന്റിലൂടെ 100 രൂപയുടെ കിഴിവ് ലഭിക്കും.

ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി സി 1 വാങ്ങുന്ന ഉപഭോക്താകൾക്ക് 200 രൂപയുടെ കിഴിവ് ലഭിക്കും. റിയൽമി സി1 266 രൂപയുടെ ഇഎംഐ സൗകര്യത്തിലും ലഭിക്കും.

ഒപ്പോയുടെ ഉപ ബ്രാൻഡായി അടുത്തിടെയാണ് റിയൽമി സി 1, റിയൽമി 2 എന്നീ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നതിനാൽ ഇരു ഫോണുകളുടെയും വില ഉയർത്തുമെന്ന് റിയൽമി സിഇഒ മാധവ് സേത്ത് അറിയിച്ചിരുന്നു.

6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ളെ, സ്നാപ്‌ഡ്രാഗൺ 450 എസ്ഒസി, ആൻഡ്രോയിഡ് 8.1 ഓറിയോ, 4230 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയാണ് റിയൽമി സി1-ന്റെ സ്പെസിഫിക്കേഷൻസ്. 4ജി ഡ്യുവൽ സിം, 2ജിബി റാം, 16ജിബി ഇന്റേൺൽ സ്റ്റോറേജ് എന്നീ സൗകര്യവുമുണ്ട് റിയൽമി സി1ന്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Realme c1 flash sale on flipkart from 12pm price specifications

Next Story
ഐഫോൺ എക്സ്, മാക്ബുക്ക് പ്രോ തകരാർ പരിഹരിക്കാൻ നിർദ്ദേശങ്ങളുമായി ആപ്പിൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com